- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് തോമസ് ഇടവകയുടെ വെബസൈറ്റും ലോഗോയും പ്രകാശനം ചെയ്തു
ബ്രിസ്‌ബേൻ: സെന്റ് തോമസ്, ദി അപ്പോസ്തൽ സീറോ മലബാർ ഇടവകയുടെ പുതിയ വെബ്‌സൈറ്റ് ഞായറാഴ്ച ഹോളണ്ട് പാർക്ക് സെന്റ് ജൊവാക്കിം പള്ളിയിൽ വച്ച് ചേർന്ന പൊതുയോഗത്തിൽ ഫാ. പീറ്റർ കാവുംപുറം ഉദ്ഘാടനം ചെയ്തു. ടസ്റ്റി സിബി ജോസഫിന്റെ നേതൃത്വത്തിലുള്ള പാരിഷ് കൗൺസിൽ കഴിഞ്ഞ രണ്ടു മാസക്കാലമായി നടത്തി വന്ന ശ്രമ ഫലമാണ് കമ്മ്യൂണിറ്റിയുടെ പുതിയ വെബ്‌സൈറ്റ്. പാരിഷ് കൗൺസിൽ അംഗമായ ജോഷി സ്‌കറിയ ആണ് വെബ്‌സൈറ്റിന്റെ നിർമ്മാണം നടത്തുന്നതിന് നേതൃത്വം നൽകിയത്. ഇടവകയ്ക്കായി പുതുതായി രൂപകൽപ്പന ചെയ്ത ലോഗോയും ഫാ. പീറ്റർ കാവുംപുറം തദവസരത്തിൽ പ്രകാശനം ചെയ്തു. ഇടവകാംഗങ്ങൾക്കിടയിൽ നടത്തിയ ലോഗോ ഡിസൈനിങ് മത്സരത്തിൽ റ്റോം ജോസഫ് വിജയിയായി. വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസ ദീപ്തിയിൽ വളരുന്ന പരിശുദ്ധാത്മാവിനാൽ നിറഞ്ഞ വിശ്വാസ ഗ്രന്ഥത്താൽ നയിക്കപ്പെടുന്ന വിശ്വാസ സമൂഹത്തെ സൂചിപ്പിക്കുന്ന ലോഗോ ബ്രിസ്‌ബേൻ സെന്റ് തോമസ് ഇടവകയുടെ ഔദ്യോഗിക ലോഗോ ആയി ഇടവക വികാരി ഫാ. പീറ്റർ കാവുംപുറം പ്രഖ്യാപിച്ചു.വെബ്‌സൈറ്റ് നിർമ്മാണത്തിനും ലോഗോ ഡിസൈനിംഗിനും നേതൃത്
ബ്രിസ്‌ബേൻ: സെന്റ് തോമസ്, ദി അപ്പോസ്തൽ സീറോ മലബാർ ഇടവകയുടെ പുതിയ വെബ്‌സൈറ്റ് ഞായറാഴ്ച ഹോളണ്ട് പാർക്ക് സെന്റ് ജൊവാക്കിം പള്ളിയിൽ വച്ച് ചേർന്ന പൊതുയോഗത്തിൽ ഫാ. പീറ്റർ കാവുംപുറം ഉദ്ഘാടനം ചെയ്തു. ടസ്റ്റി സിബി ജോസഫിന്റെ നേതൃത്വത്തിലുള്ള പാരിഷ് കൗൺസിൽ കഴിഞ്ഞ രണ്ടു മാസക്കാലമായി നടത്തി വന്ന ശ്രമ ഫലമാണ് കമ്മ്യൂണിറ്റിയുടെ പുതിയ വെബ്‌സൈറ്റ്.
പാരിഷ് കൗൺസിൽ അംഗമായ ജോഷി സ്‌കറിയ ആണ് വെബ്‌സൈറ്റിന്റെ നിർമ്മാണം നടത്തുന്നതിന് നേതൃത്വം നൽകിയത്. ഇടവകയ്ക്കായി പുതുതായി രൂപകൽപ്പന ചെയ്ത ലോഗോയും ഫാ. പീറ്റർ കാവുംപുറം തദവസരത്തിൽ പ്രകാശനം ചെയ്തു. ഇടവകാംഗങ്ങൾക്കിടയിൽ നടത്തിയ ലോഗോ ഡിസൈനിങ് മത്സരത്തിൽ റ്റോം ജോസഫ് വിജയിയായി.
വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസ ദീപ്തിയിൽ വളരുന്ന പരിശുദ്ധാത്മാവിനാൽ നിറഞ്ഞ വിശ്വാസ ഗ്രന്ഥത്താൽ നയിക്കപ്പെടുന്ന വിശ്വാസ സമൂഹത്തെ സൂചിപ്പിക്കുന്ന ലോഗോ ബ്രിസ്‌ബേൻ സെന്റ് തോമസ് ഇടവകയുടെ ഔദ്യോഗിക ലോഗോ ആയി ഇടവക വികാരി ഫാ. പീറ്റർ കാവുംപുറം പ്രഖ്യാപിച്ചു.വെബ്‌സൈറ്റ് നിർമ്മാണത്തിനും ലോഗോ ഡിസൈനിംഗിനും നേതൃത്വം നൽകിയ പാരീഷ് കൗൺസിൽ അംഗങ്ങളെ വികാരിയച്ചൻ അനുമോദനം അറിയിച്ചു.