- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിയാരത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു
കണ്ണൂർ : പരിയാരത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്കു കുത്തേറ്റു. ആംബുലൻസ് ഡ്രൈവർമാരുടെ യൂണിയൻ സെക്രട്ടറി പിലാത്തറ സ്വദേശിയായ റിജേഷിനാണ്(32) കുപ്പികൊണ്ടു കുത്തേറ്റത്.പരിയാരം മെഡിക്കൽ കോളജിന് സമീപം ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു സംഭവം.
പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണു സംഘട്ടനത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങളായി ഇവിടെ പാർക്കിങ്ങ് സംബന്ധിച്ചു തർക്കം നിലനിൽക്കുന്നുണ്ടെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Next Story