- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ടർ തീം പാർക്കിൽനിന്നും വൈദ്യുതാഘാതം ഏറ്റ മൂന്നു കുട്ടികളു മാനേജരും മകനും കൊല്ലപ്പെട്ടു; സൂരക്ഷയില്ലാത്ത വാട്ടർ തീം പാർക്ക് അടച്ചുപൂട്ടി
തുർക്കിയിലെ വാട്ടർ തീം പാർക്കിൽനിന്ന് വൈദ്യൂതാഘാതമേറ്റ് അഞ്ചുപേർ മരിച്ചു. മൂന്ന് കുട്ടികളും അവരെ രക്ഷിക്കാൻ ശ്രമിച്ച പാർക്കിന്റെ മാനേജരും മകനുമാണ് മരിച്ചത്. സുരക്ഷയില്ലാതെ പ്രവർത്തിച്ചിരുന്ന പാർക്ക് ദുരന്തത്തെത്തുടർന്ന് അടച്ചുപൂട്ടി. സകാര്യ പ്രവിശ്യയിലെ അക്യാസിയിലുള്ള തീം പാർക്കിലാണ് സംഭവം. നീന്തൽക്കുളത്തിൽ കളിക്കുകയായിരുന്ന 12, 15, 17 വയസ്സുള്ള കുട്ടികൾക്കാണ് ആദ്യം വൈദ്യുതാഘാതമേറ്റത്. ഇവരെ രക്ഷിക്കാനായി മാനേജരും അദ്ദേഹത്തിന്റെ 30 വയസ്സുള്ള മകനും കൂളത്തിലേക്ക് ചാടി. ഇവർക്കും വൈദ്യുതാഘാതമേറ്റു. വൈദ്യുതിബന്ധം വിഛേദിച്ച് അഞ്ചുപേരെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിലുണ്ട്. ഇസ്താംബുളിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് സംഭവമുണ്ടായ വാട്ടർ തീം പാർക്ക്. അടിയന്തിര സാഹചര്യങ്ങളിൽ ഓട്ടോമാറ്റിക്കായി വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുന്ന സംവിധാനം ഇവിടെയുണ്ടായിരുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആര
തുർക്കിയിലെ വാട്ടർ തീം പാർക്കിൽനിന്ന് വൈദ്യൂതാഘാതമേറ്റ് അഞ്ചുപേർ മരിച്ചു. മൂന്ന് കുട്ടികളും അവരെ രക്ഷിക്കാൻ ശ്രമിച്ച പാർക്കിന്റെ മാനേജരും മകനുമാണ് മരിച്ചത്. സുരക്ഷയില്ലാതെ പ്രവർത്തിച്ചിരുന്ന പാർക്ക് ദുരന്തത്തെത്തുടർന്ന് അടച്ചുപൂട്ടി.
സകാര്യ പ്രവിശ്യയിലെ അക്യാസിയിലുള്ള തീം പാർക്കിലാണ് സംഭവം. നീന്തൽക്കുളത്തിൽ കളിക്കുകയായിരുന്ന 12, 15, 17 വയസ്സുള്ള കുട്ടികൾക്കാണ് ആദ്യം വൈദ്യുതാഘാതമേറ്റത്. ഇവരെ രക്ഷിക്കാനായി മാനേജരും അദ്ദേഹത്തിന്റെ 30 വയസ്സുള്ള മകനും കൂളത്തിലേക്ക് ചാടി. ഇവർക്കും വൈദ്യുതാഘാതമേറ്റു.
വൈദ്യുതിബന്ധം വിഛേദിച്ച് അഞ്ചുപേരെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിലുണ്ട്. ഇസ്താംബുളിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് സംഭവമുണ്ടായ വാട്ടർ തീം പാർക്ക്. അടിയന്തിര സാഹചര്യങ്ങളിൽ ഓട്ടോമാറ്റിക്കായി വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുന്ന സംവിധാനം ഇവിടെയുണ്ടായിരുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ദുരന്തത്തിൽപ്പെട്ടവരെ പ്രവേശിപ്പിച്ചിരുന്ന അക്യാസി സ്‌റ്റേറ്റ് ഹോസ്പിറ്റലിന് മുന്നിൽ തടിച്ചുകൂടിയ ജനം ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു.