കുട്ടികൾക്കും മുതർന്നവർക്കും ഒരേ പോലെ ഉല്ലസിക്കാനുതകുന്ന തരത്തിൽ കായിക വിനോദ സൗകര്യങ്ങൾ ഒരുങ്ങുന്ന അൽ മമ്മൂറ പാർക്ക് രണ്ടാഴ്ചക്കുള്ളിൽ പൊതുജനങ്ങൾക്കായി തുറക്കും. കുടുംബങ്ങൾക്കായാണ് പാർക്ക് തുറക്കുന്നത്.

പാർക്കിന് സമീപത്തെ ശുചീകരണ ജോലികളാണ് ഇനി പൂർത്തിയാകാനുള്ളതെന്ന് മന്ത്രാലയം ഉദ്യോഗസ്ഥൻ വ്യക്തമാക്കി.കുട്ടികൾക്കുള്ള കളിസ്ഥലം, കഫ്‌തേരിയ, പാർക്കിംങ് സ്ഥലം, തണലിടങ്ങൾ, സി.സി.ടി.വി. ക്യാമറകൾ, സുരക്ഷാമുറി, ശോച്യാലയം എന്നിവയെല്ലാം പാർക്കിലുണ്ട്.

നിലവിൽ 87 പാർക്കുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ആറ്് വർഷത്തിനുള്ളിലായി 40 പാർക്കുകളാണ് രാജ്യത്ത് തുറന്നത്.