- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പാർക്കിങ് നിരക്കുകൾ കവാടത്തിൽ പ്രദർശിപ്പിക്കും; വാഹനത്തിനു കേടുപാടുകൾ സംഭവിച്ചാൽ നഷ്ടപരിഹാരവും; പാർക്കിങ് നിരക്കുകളിൽ പരിഷ്കരണവുമായി വാണിജ്യമന്ത്രാലയം
മാളുകളിലും സൂഖുകളിലും ഈടാക്കുന്ന വാഹന പാർക്കിങ് നിരക്കുകളുടെ ഘടന വാണിജ്യമന്ത്രാലയം പരിഷ്‌കരിച്ചു. ഇതുസംബന്ധിച്ചുള്ള ഉത്തരവും മന്ത്രാലയം പുറത്തിറക്കി. ഉത്തരവിൽ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പാർക്കിങ് സംബന്ധിച്ചുള്ള വിവിധ വിഷയങ്ങളിൽ പരിഷ്‌കരണം ഉണ്ടായിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും. പുതിയ ഉത്തരവനുസരിച്ച് നിരക്കുകൾ പാർക്കിങ് കവാടത്തിൽ പ്രദർശിപ്പിക്കണമെന്നും പാർക്കിംഗിനെത്തിയ 30 മിനുട്ടിനുള്ളിൽ പാർക്കിങ് ലഭിച്ചില്ലെങ്കിൽ ഫീസ് ഈടാക്കരുതെന്നും നിഷ്‌കർഷിക്കുന്നു. കൂടാതെ പാർക്കിങ് ഫീസ് പുതുക്കി നിശ്ചയിക്കുമ്പോൾ വാണിജ്യ മന്ത്രാലയത്തിന്റെ അനുമതിയും ഉണ്ടാകണം. ഓരോ സ്ഥാപനത്തിന്റെയും പ്രവർത്തനവും ലാഭവും നോക്കിയാണ് പാർക്കിങ് ഫീസ് ഈടാക്കുക. വാഹനം മാൾ ജീവനക്കാർക്കു തന്നെ പാർക്ക് ചെയ്യാവുന്ന വാലറ്റ് പാർക്കിങ് സൗകര്യത്തിന് ഈടാക്കുന്ന നിരക്കിലും മാറ്റമുണ്ടാവും. വാലറ്റ് പാർക്കിംഗിനിടയിൽ വാഹനത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ മാൾ ഉടമസ്ഥർ തന്നെ നഷ്ടപരിഹാരം നൽകണം.
മാളുകളിലും സൂഖുകളിലും ഈടാക്കുന്ന വാഹന പാർക്കിങ് നിരക്കുകളുടെ ഘടന വാണിജ്യമന്ത്രാലയം പരിഷ്‌കരിച്ചു. ഇതുസംബന്ധിച്ചുള്ള ഉത്തരവും മന്ത്രാലയം പുറത്തിറക്കി. ഉത്തരവിൽ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പാർക്കിങ് സംബന്ധിച്ചുള്ള വിവിധ വിഷയങ്ങളിൽ പരിഷ്‌കരണം ഉണ്ടായിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും.
പുതിയ ഉത്തരവനുസരിച്ച് നിരക്കുകൾ പാർക്കിങ് കവാടത്തിൽ പ്രദർശിപ്പിക്കണമെന്നും പാർക്കിംഗിനെത്തിയ 30 മിനുട്ടിനുള്ളിൽ പാർക്കിങ് ലഭിച്ചില്ലെങ്കിൽ ഫീസ് ഈടാക്കരുതെന്നും നിഷ്‌കർഷിക്കുന്നു. കൂടാതെ പാർക്കിങ് ഫീസ് പുതുക്കി നിശ്ചയിക്കുമ്പോൾ വാണിജ്യ മന്ത്രാലയത്തിന്റെ അനുമതിയും ഉണ്ടാകണം. ഓരോ സ്ഥാപനത്തിന്റെയും പ്രവർത്തനവും ലാഭവും നോക്കിയാണ് പാർക്കിങ് ഫീസ് ഈടാക്കുക.
വാഹനം മാൾ ജീവനക്കാർക്കു തന്നെ പാർക്ക് ചെയ്യാവുന്ന വാലറ്റ് പാർക്കിങ് സൗകര്യത്തിന് ഈടാക്കുന്ന നിരക്കിലും മാറ്റമുണ്ടാവും. വാലറ്റ് പാർക്കിംഗിനിടയിൽ വാഹനത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ മാൾ ഉടമസ്ഥർ തന്നെ നഷ്ടപരിഹാരം നൽകണം.