ഷാർജ : ഷാർജയിൽ ഇനി ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ പാർക്കിംങിന് പണം നൽകണം. ഉച്ചസമയ ത്തെ സൗജന്യ പാർക്കിങ് ഇന്നലെ മുതലാണ് നിർത്തലാക്കിയത്.കഴിഞ്ഞ നവംബറിൽ ചേർന്ന യോഗത്തിലാണ് ഷാർജ നഗരസഭ ഉച്ചസമയത്തെ സൗജന്യ പാർക്കിംങ് നിർത്തലാക്കാൻ തീരുമാനിച്ചത്.

ഷാർജ മുനിസിപ്പാലിറ്റിയുടെ പേ പാർക്കിംങ് ഇടങ്ങളിൽ സാധാരണ രീതിയിൽ രാവിലെ എട്ട് മുതൽ തുടർച്ചയായി രാത്രി 10 വരെ പെയ്ഡ് പാർക്കിങ് ആയിരിക്കും. ഒരു മണിക്കൂറിന് രണ്ട് ദിർഹവും രണ്ട് മണിക്കൂറിന് അഞ്ചും മൂന്ന് മണിക്കൂറിന് എട്ടും നാല് മണിക്കൂറിന് 12 ദിർഹവുമാണ് പാർക്കിംങ് ഫീസ്. റമദാനിൽ പാർക്കിങ് രാവിലെ എട്ട് മുതൽ അർധരാത്രി 12
വരെ ആയിരിക്കും.

5566 എന്ന നന്പറിലേക്ക് വാഹനത്തിന്റെ നന്പർ എസ്.എം.എസ്. ചെയ്തും പണം അടയ്ക്കാം. മേഖലകളിൽ വാഹനങ്ങളിൽ എത്തുന്നവർക്ക് ആവശ്യമായപാർക്കിങ് ലഭിക്കാനാണ് നടപടിയെന്ന്മുൻസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

പുതിയ പാർക്കിങ് സമയ ക്രമം രേഖപ്പെടുത്തിയ ബോർഡുകൾ മിക്ക സ്ഥലങ്ങളിലും സ്ഥാപിച്ചുകഴിഞ്ഞു. സൗജന്യ പാർക്കിങ് അനുവദിച്ചിരുന്നപ്പോൾ വാഹനങ്ങൾ ദിവസം മുഴുവൻ പാർക്ക് ചെയ്യുന്നത് പതിവായിരുന്നു.