- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പ്രധാന റോഡുകളിലെ സൗജന്യ പാർക്കിങ് നിർത്തലാക്കി പകരം കോയിൻ ബൂത്തുക്കൾ; അരമണിക്കൂറിന് ഈടാക്കുന്ന് 100 ഫിൽസ്; വെട്ടിലായത് ഫ്ളാറ്റിലെ താമസക്കാർ
മനാമ :ബഹ്‌റൈനിലെ പ്രധാന പ്രദേശങ്ങളിൽ റോഡരികിലെസൗജന്യ പാർക്കിംഗുകൾ നിർത്തലാക്കി പകരം കോയിൻ ബൂത്തുകൾ സ്ഥാപിച്ചു. മണിക്കൂറിന് 100 ഫിൽസ് നിരക്ക് ഈടാക്കുന്ന തരത്തിലാണ് ചാർജ് ഈടാക്കുന്നത്. എന്നാൽ ഡിജിറ്റൽ സംവിധാനത്തോടെയുള്ള പാർക്കിങ് ചാർജ്ജ് ഏർപ്പെടുത്തിയത് ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മനാമ, ഗുദൈബിയ, ഹൂറ തുടങ്ങിയ പല പ്രദേശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെ റോഡരികിലെ പാർക്കിംഗിനാണ് ഇപ്പോൾ ഇത്തരത്തിലുള്ള സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി മുതൽ പകൽ സമയത്ത് ഇവിടെ വാഹനങ്ങൾ നിർത്തിയിടുന്നതിന് അര മണിക്കൂറിന് 100 ഫിൽസ് എന്ന നിരക്കിൽ പണം നൽകേണ്ടി വരും. രാവിലെ 7 മണി മുതൽ വൈകീട്ട് 7 മണി വരെയാണ് ഈ നിരക്ക്. രാത്രിയിൽ ഫീസ് ഇല്ല. എന്നാൽ വൈകീട്ട് 7 മണിക്ക് മുൻപ് ഓഫീസ് ഡ്യൂട്ടി കഴിഞ്ഞ് വരുന്നവർക്കും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ താമസ സ്ഥലത്ത് എത്തുന്നവർക്കും പാർക്കിങ് ഫീസ് ഒടുക്കേണ്ടി വരും.
മനാമ :ബഹ്‌റൈനിലെ പ്രധാന പ്രദേശങ്ങളിൽ റോഡരികിലെസൗജന്യ പാർക്കിംഗുകൾ നിർത്തലാക്കി പകരം കോയിൻ ബൂത്തുകൾ സ്ഥാപിച്ചു. മണിക്കൂറിന് 100 ഫിൽസ് നിരക്ക് ഈടാക്കുന്ന തരത്തിലാണ് ചാർജ് ഈടാക്കുന്നത്. എന്നാൽ ഡിജിറ്റൽ സംവിധാനത്തോടെയുള്ള പാർക്കിങ് ചാർജ്ജ് ഏർപ്പെടുത്തിയത് ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
മനാമ, ഗുദൈബിയ, ഹൂറ തുടങ്ങിയ പല പ്രദേശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെ റോഡരികിലെ പാർക്കിംഗിനാണ് ഇപ്പോൾ ഇത്തരത്തിലുള്ള സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇനി മുതൽ പകൽ സമയത്ത് ഇവിടെ വാഹനങ്ങൾ നിർത്തിയിടുന്നതിന് അര മണിക്കൂറിന് 100 ഫിൽസ് എന്ന നിരക്കിൽ പണം നൽകേണ്ടി വരും. രാവിലെ 7 മണി മുതൽ വൈകീട്ട് 7 മണി വരെയാണ് ഈ നിരക്ക്. രാത്രിയിൽ ഫീസ് ഇല്ല. എന്നാൽ വൈകീട്ട് 7 മണിക്ക് മുൻപ് ഓഫീസ് ഡ്യൂട്ടി കഴിഞ്ഞ് വരുന്നവർക്കും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ താമസ സ്ഥലത്ത് എത്തുന്നവർക്കും പാർക്കിങ് ഫീസ് ഒടുക്കേണ്ടി വരും.