- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പാർക്കിങ് തേടി ഇനി അലയേണ്ട; ഖത്തറിലെ പ്രമുഖ പാർക്കിങ് മേഖല സംബന്ധിച്ച വിവരങ്ങൾ മൊബൈൽ ആപ്പിൽ
ദോഹ: പാർക്കിങ് തേടി ഇനി അലയേണ്ട കാര്യം വരുന്നില്ല. പൊതുസ്ഥലങ്ങളിലേയും പ്രമുഖ വ്യാപാര സമുച്ചയങ്ങളിലേയും വാഹനപാർക്കിംഗിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇനി നിങ്ങളുടെ മൊബൈൽ ആപ്പിൽ എത്തും. ഖത്തറിലെ പാർക്കിങ് വിവരങ്ങൾ സ്മാർട്ട് ഫോണിൽ എത്തുന്നതോടെ പാർക്കിങ് തേടിയുള്ള അലച്ചിലിന് അന്ത്യമാകും. ഖത്തർ മൊബിലിറ്റി ഇന്നവേഷൻ സെന്റർ വികസിപ്പിച്ചെടുക്കുന്ന മൊബൈൽ ആപ്പിലാണ് പാർക്കിംഗിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. നമ്മൾ പോകുന്ന സ്ഥലങ്ങളിൽ എവിടെയാണ് പാർക്കിങ് സൗകര്യമുള്ളതെന്ന വിവരം ഇതിലൂടെ മനസിലാക്കാൻ സാധിക്കും. പുതിയ ആപ്ലിക്കേഷന് വേണ്ടി വിവിധ പാർക്കിങ് സ്ഥലങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ പ്രാബല്യത്തിൽ വരും. മസാരക് ഐഗതാഗത ആപ്ലിക്കേഷനിലൂടെയാണ് ഈ സൗകര്യം ലഭിക്കുന്നത്. തുടക്കത്തിൽ സിറ്റി സെന്റർ, ഖത്തർ നാഷണൽ കൺവൻഷൻ സെന്റർ എന്നിവയുൾപ്പെടെ നാല് സ്ഥലങ്ങളിലെ പാർക്കിങ് വിവരങ്ങളാണ് ആപ്ലിക്കേഷനിൽ ലഭിക്കുന്നത്.
ദോഹ: പാർക്കിങ് തേടി ഇനി അലയേണ്ട കാര്യം വരുന്നില്ല. പൊതുസ്ഥലങ്ങളിലേയും പ്രമുഖ വ്യാപാര സമുച്ചയങ്ങളിലേയും വാഹനപാർക്കിംഗിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇനി നിങ്ങളുടെ മൊബൈൽ ആപ്പിൽ എത്തും. ഖത്തറിലെ പാർക്കിങ് വിവരങ്ങൾ സ്മാർട്ട് ഫോണിൽ എത്തുന്നതോടെ പാർക്കിങ് തേടിയുള്ള അലച്ചിലിന് അന്ത്യമാകും.
ഖത്തർ മൊബിലിറ്റി ഇന്നവേഷൻ സെന്റർ വികസിപ്പിച്ചെടുക്കുന്ന മൊബൈൽ ആപ്പിലാണ് പാർക്കിംഗിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
നമ്മൾ പോകുന്ന സ്ഥലങ്ങളിൽ എവിടെയാണ് പാർക്കിങ് സൗകര്യമുള്ളതെന്ന വിവരം ഇതിലൂടെ മനസിലാക്കാൻ സാധിക്കും.
പുതിയ ആപ്ലിക്കേഷന് വേണ്ടി വിവിധ പാർക്കിങ് സ്ഥലങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ പ്രാബല്യത്തിൽ വരും. മസാരക് ഐഗതാഗത ആപ്ലിക്കേഷനിലൂടെയാണ് ഈ സൗകര്യം ലഭിക്കുന്നത്. തുടക്കത്തിൽ സിറ്റി സെന്റർ, ഖത്തർ നാഷണൽ കൺവൻഷൻ സെന്റർ എന്നിവയുൾപ്പെടെ നാല് സ്ഥലങ്ങളിലെ പാർക്കിങ് വിവരങ്ങളാണ് ആപ്ലിക്കേഷനിൽ ലഭിക്കുന്നത്.