പാർക്കിങ് ഫീസ് അടക്കാത്ത വാഹനങ്ങളെ കണ്ടെത്താൻ സ്മാർട്ട് സംവിധാനവുമായി ദുബൈ. ഇൻസ്‌പെക്ടർമാർക്ക് പാക്കിങ് ഫീസ് അടക്കാത്ത വാഹനങ്ങളെ കണ്ടെത്താൻ ഇനി വാഹനത്തിന് അരികിലെത്തേത്താതെ തന്നെ പിഴ ഈടാക്കാം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമുള്ള ഈ കാറിന് മുകളിലെ ഉപകരണം വശങ്ങളിലെ കാറുകളെ സ്‌കാൻ ചെയ്ത് പാർക്കിങ് ഫീസടക്കാത്ത വാഹനങ്ങളെ കുറിച്ച് വിവരം നൽകും. ഫൈൻ ലഭിച്ച വിവരം എസ്.എം.എസിലൂടെ വാഹന ഉടമക്ക് ലഭിക്കും.

പാർക്കിങ് ഇൻസ്‌പെക്ടർമാർ ടിക്കറ്റ് പരിശോധിച്ച് ഫൈൻ ഇടുന്ന നിലവിലെ രീതിയിൽ സംഭവിക്കുന്ന പിഴവുകൾ ഒഴിവാക്കാൻ കൂടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിലൂടെ കഴിയുമെന്നാണ് റോഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി വിലയിരുത്തുന്നത്.