- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാഫുകൾക്ക് കാർ പാർക്കിങ് ചാർജ് ഈടാക്കാൻ നീക്കം; സെന്റ് ജയിംസ് ആശുപത്രിയിൽ യൂണിയൻ സമരത്തിനൊരുങ്ങുന്നു
ഡബ്ലിൻ: സ്റ്റാഫുകളുടെ കാറുകൾക്കാ പാർക്കിങ് ചാർജ് ഈടാക്കാൻ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് നീക്കത്തെ തുടർന്ന് സെന്റ് ജയിംസ് ആശുപത്രിയിൽ യൂണിയൻ സമരത്തിനൊരുങ്ങുന്നു. സ്റ്റാഫുകളിൽ നിന്ന് വർഷം 500 യൂറോ കാർ പാർക്കിങ് ചാർജ് ഇനത്തിൽ ഈടാക്കാൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്. എന്നാൽ മാനേജ്‌മെന്റിന്റെ ഈ നീക്
ഡബ്ലിൻ: സ്റ്റാഫുകളുടെ കാറുകൾക്കാ പാർക്കിങ് ചാർജ് ഈടാക്കാൻ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് നീക്കത്തെ തുടർന്ന് സെന്റ് ജയിംസ് ആശുപത്രിയിൽ യൂണിയൻ സമരത്തിനൊരുങ്ങുന്നു. സ്റ്റാഫുകളിൽ നിന്ന് വർഷം 500 യൂറോ കാർ പാർക്കിങ് ചാർജ് ഇനത്തിൽ ഈടാക്കാൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്. എന്നാൽ മാനേജ്‌മെന്റിന്റെ ഈ നീക്കത്തിനെതിരേ സമരകാഹളവുമായി എത്തിയിരിക്കുകയാണ് എസ്‌ഐപിടിയു. ഇതുസംബന്ധിച്ച് അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പിന് തയാറായിരിക്കുകയാണ് യൂണിയൻ.
പുതിയ നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്റ്റാഫുകൾക്ക് കാർ പാർക്കിങ് ചാർജ് ഈടാക്കാൻ ഉദ്ദേശമുണ്ടെന്ന് ക്രിസ്മസിനു മുമ്പ് സെന്റ് ജെയിംസ് ആശുപത്രി മാനേജ്‌മെന്റ് സ്റ്റാഫുകളോട് പറഞ്ഞിരുന്നു. പാർക്കിങ് ചാർജ് ഈടാക്കുക വഴി സ്റ്റാഫുകളുടെ കാർ പാർക്കിംഗിന് കുറവു വരുത്താമെന്ന ഉദ്ദേശത്തിലാണ് സെന്റ് ജയിംസ് ആശുപത്രി അധികൃതർ. സെന്റ് ജെയിംസ് ആശുപത്രി പരിസരത്തും സമീപത്തുള്ള സെന്റ് ജെയിംസ് സ്റ്റീൽ ലൊക്കേഷനിലും കാർ പാർക്ക് ചെയ്യുന്നത് സ്റ്റാഫുകളുടെ പക്കൽ നിന്ന് വർഷം 500 യൂറോ ഈടാക്കാനായിരുന്നു നീക്കം.
കിൽമെയിൻഹാമിലുള്ള റോയൽ ആശുപത്രിയിൽ സ്റ്റാഫ് കാർ പാർക്കിംഗിന് 350 യൂറോ നടപ്പാക്കിയത് അനുകരിച്ചാണ് ഇവിടേയും പാർക്കിങ് ഫീസ് ഈടാക്കാൻ ശ്രമം. എന്നാൽ വൈകുന്നേരങ്ങളിലും വീക്കെൻഡുകളിലും റോയൽ ആശുപത്രി പരിസരത്ത് സൗജന്യമായി കാർ പാർക്ക് ചെയ്യാം.
എന്നാൽ പാർക്കിങ് ചാർജ് ഈടാക്കാനുള്ള ആശുപത്രി മാനേജ്‌മെന്റിന്റെ നീക്കത്തിനെതിരേ എസ്‌ഐപിടിയു ശക്തമായ പ്രതിഷേധമാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഏറെ യാത്രാ സൗകര്യമുള്ള ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രിയിൽ സ്റ്റാഫുകൾക്ക് പൊതുഗതാഗത സൗകര്യം പ്രയോജനപ്പെടുത്താമെന്നും എല്ലാ ഗ്രേഡിലുള്ള സ്റ്റാഫുകൾക്കും കാർ പാർക്കിങ് ചാർജ് ഈടാക്കാനാണ് ഉദ്ദേശമെന്നും ആശുപത്രി വക്താവ് വെളിപ്പെടുത്തി. ആശുപത്രി പരിസരത്ത് വാഹനങ്ങളുടെ പെരുപ്പം കുറയ്ക്കാനും പുതിയ നിർമ്മാണപ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യം ലഭിക്കാനുമാണ് പാർക്കിങ് ചാർജ് ഈടാക്കാൻ തീരുമാനിച്ചതെന്നും വക്താവ് പറയുന്നു.