- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഡിസംബർ മുതൽ പാർക്കിങ് ഫീസ് വർധിക്കും; ഷോർട്ട് ടേം പാർക്കിങ് ചാർജിൽ 20 ശതമാനം വർധന
സിംഗപ്പൂർ: പബ്ലിക് കാർ പാർക്കുകളുടെ നടത്തിപ്പു ചെലവ് വർധിച്ചതിനെ തുടർന്ന് കാർ പാർക്കിങ് ഫീസിൽ വർധന നടപ്പാക്കുമെന്ന് ഹൗസിങ് ബോർഡും (എച്ച്ഡിബി) അർബൻ റീ ഡവലപ്‌മെന്റ് അഥോറിറ്റി(യുആർഎ)യും വ്യക്തമാക്കി. അടുത്ത ഡിസംബർ മുതൽ പാർക്കിങ് ഫീസിൽ വർധന നേരിടുമെന്നാണ് റിപ്പോർട്ട്. ഷോർട്ട് ടേം പാർക്കിംഗിന് 20 ശതമാനം വർധനയാണ് വരുത്തുക. 2002-ലാണ് ഇതിനു മുമ്പ് പാർക്കിങ് ഫീസ് നിരക്ക് വർധിപ്പിച്ചത്. അന്നു മുതൽ ഇന്നുവരെയുള്ള കാലയളവിൽ കാർപാർക്കിങ് നടത്തിപ്പിന്റെ ചെലവുകളിൽ 40 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് എച്ച്ഡിബിയും യുആർഎയും വ്യക്തമാക്കുന്നു. പുതിയ നിരക്ക് അനുസരിച്ച് സിറ്റിയിൽ റെസ്ട്രിക്ടഡ് സോണിനു (ആർസെഡ്) പുറത്ത് മണിക്കൂറിന് 1.20 ഡോളർ ആയിരിക്കും പാർക്കിങ് ഫീസ്. മുമ്പ് ഒരു ഡോളർ ആയിരുന്നതാണ് ഇപ്പോൾ 1.20 ഡോളർ ആയിരിക്കുന്നത്. ആർസെഡിനുള്ളിൽ ഇരട്ടിയാണ് നിരക്ക്. മണിക്കൂറിന് 2.40 ഡോളർ. രണ്ടു ഡോളറിൽ നിന്നാണ് 2.40 ഡോളറിലേക്ക് നിരക്ക് വർധിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ സീസൺ പാർക്കിങ് നിരക്കിലും വർധനയുണ്ടാകും. നി
സിംഗപ്പൂർ: പബ്ലിക് കാർ പാർക്കുകളുടെ നടത്തിപ്പു ചെലവ് വർധിച്ചതിനെ തുടർന്ന് കാർ പാർക്കിങ് ഫീസിൽ വർധന നടപ്പാക്കുമെന്ന് ഹൗസിങ് ബോർഡും (എച്ച്ഡിബി) അർബൻ റീ ഡവലപ്‌മെന്റ് അഥോറിറ്റി(യുആർഎ)യും വ്യക്തമാക്കി. അടുത്ത ഡിസംബർ മുതൽ പാർക്കിങ് ഫീസിൽ വർധന നേരിടുമെന്നാണ് റിപ്പോർട്ട്. ഷോർട്ട് ടേം പാർക്കിംഗിന് 20 ശതമാനം വർധനയാണ് വരുത്തുക.
2002-ലാണ് ഇതിനു മുമ്പ് പാർക്കിങ് ഫീസ് നിരക്ക് വർധിപ്പിച്ചത്. അന്നു മുതൽ ഇന്നുവരെയുള്ള കാലയളവിൽ കാർപാർക്കിങ് നടത്തിപ്പിന്റെ ചെലവുകളിൽ 40 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് എച്ച്ഡിബിയും യുആർഎയും വ്യക്തമാക്കുന്നു. പുതിയ നിരക്ക് അനുസരിച്ച് സിറ്റിയിൽ റെസ്ട്രിക്ടഡ് സോണിനു (ആർസെഡ്) പുറത്ത് മണിക്കൂറിന് 1.20 ഡോളർ ആയിരിക്കും പാർക്കിങ് ഫീസ്. മുമ്പ് ഒരു ഡോളർ ആയിരുന്നതാണ് ഇപ്പോൾ 1.20 ഡോളർ ആയിരിക്കുന്നത്. ആർസെഡിനുള്ളിൽ ഇരട്ടിയാണ് നിരക്ക്. മണിക്കൂറിന് 2.40 ഡോളർ. രണ്ടു ഡോളറിൽ നിന്നാണ് 2.40 ഡോളറിലേക്ക് നിരക്ക് വർധിച്ചിരിക്കുന്നത്.
ഇതോടൊപ്പം തന്നെ സീസൺ പാർക്കിങ് നിരക്കിലും വർധനയുണ്ടാകും. നിലവിലുള്ള പാർക്കിങ് ഫീസ് കൊണ്ട് നടത്തിപ്പു ചെലവുകൾ സാധ്യമാകുന്നില്ലെന്ന് ഇരു ഏജൻസികളും പ്രസ്താവനയിൽ എടുത്തുപറഞ്ഞു.