- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്‌കത്ത് നഗരസഭ പാർക്കിങ് ഫീ ഇരട്ടിയാക്കി വർധിപ്പിച്ചേക്കും; അരമണിക്കൂർ പാർക്കിങിന് 100 ബൈസയായി ഫീസ് ഉയരും; എസ് എം എസ് വഴിയുള്ള പാർക്കിങ് ഫീസും വർദ്ധിക്കും
മസ്‌കത്ത്: മസ്‌കത്ത് നഗരസഭ പാർക്കിങ് ഫീ ഇരട്ടിയാക്കി വർധിപ്പിച്ചേക്കും. ഗവർണറേറ്റിന്റെ മുഴുവൻ ഭാഗങ്ങളിലും ഫീസ് നിരക്ക് ഉയർത്തുന്നതിന് ബന്ധപ്പെട്ട മന്ത്രാലയത്തോട് അനുമതി ആവശ്യപ്പെട്ടതായി നഗരസഭാ അധികൃതർ വ്യക്തമാക്കി.എണ്ണവിലയിടിവിന്റെ പാശ്ചാത്തലത്തിൽ വരുമാന കുറവ് ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത്. സർക്കാറിന് മുന്നിൽ സമർപ്പിച്ച നിർദേശത്തിൽ ഓരോ 30 മിനുട്ടിനും 50 ബൈസയിൽ നിന്ന് 100 ബൈസയായി ഉയർത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എസ് എം എസ് വഴിയുള്ള പാർക്കിങ് ഫീ 60 ബൈസയിൽ നിന്ന് 100 ബൈസയാക്കി ഉയർത്തണമെന്നും ആവശ്യമുണ്ട്. ഫീ നിക്ഷേപിക്കാതെ പാർക്ക് ചെയ്യുന്നവർക്കുള്ള പിഴ മൂന്ന് റിയാലിൽ നിന്ന് 10 റിയാലാക്കിയും 30 മ്ിനുട്ടിനോ ഒരു മണിക്കൂറിനോ ഉള്ള തുക അടച്ച് ദിവസം മുഴുവൻ പാർക്ക് ചെയ്യുന്നവർക്കുള്ള പിഴ അഞ്ച് റിയാലാക്കിയും വർധിപ്പിക്കണമെന്നും നിർദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക ഏരിയയിൽ മാത്രം പാർക്ക് ചെയ്യുന്നതിന് ഒരു മാസത്തേക്ക് അഞ്ച് റിയാലും ഗവർണറേറ്റിന്റെ ഏത് ഭാഗങ്ങളി
മസ്‌കത്ത്: മസ്‌കത്ത് നഗരസഭ പാർക്കിങ് ഫീ ഇരട്ടിയാക്കി വർധിപ്പിച്ചേക്കും. ഗവർണറേറ്റിന്റെ മുഴുവൻ ഭാഗങ്ങളിലും ഫീസ് നിരക്ക് ഉയർത്തുന്നതിന് ബന്ധപ്പെട്ട മന്ത്രാലയത്തോട് അനുമതി ആവശ്യപ്പെട്ടതായി നഗരസഭാ അധികൃതർ വ്യക്തമാക്കി.എണ്ണവിലയിടിവിന്റെ പാശ്ചാത്തലത്തിൽ വരുമാന കുറവ് ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത്.
സർക്കാറിന് മുന്നിൽ സമർപ്പിച്ച നിർദേശത്തിൽ ഓരോ 30 മിനുട്ടിനും 50 ബൈസയിൽ നിന്ന് 100 ബൈസയായി ഉയർത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എസ് എം എസ് വഴിയുള്ള പാർക്കിങ് ഫീ 60 ബൈസയിൽ നിന്ന് 100 ബൈസയാക്കി ഉയർത്തണമെന്നും ആവശ്യമുണ്ട്. ഫീ നിക്ഷേപിക്കാതെ പാർക്ക് ചെയ്യുന്നവർക്കുള്ള പിഴ മൂന്ന് റിയാലിൽ നിന്ന് 10 റിയാലാക്കിയും 30 മ്ിനുട്ടിനോ ഒരു മണിക്കൂറിനോ ഉള്ള തുക അടച്ച് ദിവസം മുഴുവൻ പാർക്ക് ചെയ്യുന്നവർക്കുള്ള പിഴ അഞ്ച് റിയാലാക്കിയും വർധിപ്പിക്കണമെന്നും നിർദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രത്യേക ഏരിയയിൽ മാത്രം പാർക്ക് ചെയ്യുന്നതിന് ഒരു മാസത്തേക്ക് അഞ്ച് റിയാലും ഗവർണറേറ്റിന്റെ ഏത് ഭാഗങ്ങളിലും ഒരു മാസം പാർക്ക് ചെയ്യുന്നതിനും 15 റിയാലും ഈടാക്കാൻ അനുമതി നൽകണമെന്നും നഗരസഭ സർക്കാറിനോട് ആവശ്യപ്പെട്ടു. ഒരു വർഷം മുമ്പാണ് അവസാനമായി നഗരസഭ പാർക്കിങ് ഫീസ് അവസാനമായി വർധിപ്പിച്ചിരുന്നത്.