ഭിന്നശേഷിക്കാരുടെ പാർക്കിങിൽ മറ്റുള്ള വാഹനം നിർത്തുന്നവർ കരുതലെടുത്തോളൂ. ഇതുവരെ ഗാതഗത നിയമലംഘന പരിധിയിൽ വരുന്ന നിയമലംഘനം ഇനി മുതൽ സിവിൽ കുറ്റകൃത്യമാണ്. ഇതോടെ നിയമലംഘകർക്ക് കോടതി വിചാരണയിൽ നിയമലംഘനം തെളിഞ്ഞാൽ ഒരു മാസം തടവോ 100 ദീനാർ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമായി അവ മാറും. കൂടാതെ പാർക്കിങ് സ്ഥലം കയ്യേറുന്നവരെ ബ്ളാക് ലിസ്റ്റ് ചെയ്യാനും വകുപ്പുണ്ട്

ബൽക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിൽ നിന്നുള്ള അനുമതി പത്രം കോടതിയിൽ നൽകിയാലല്ലാതെ പാസ്പോർട്ട്, ലൈസൻസ്, വാഹന ഇൻഷൂറൻസ്, ഇഖാമ എന്നിവ പുതുക്കാൻ സാധിക്കില്ല.

ഇതിനുള്ള നടപടിക്രമങ്ങൾക്ക് രണ്ടാഴ്ചവരെ സമയം എടുക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. നേരെത്തെ ഭിന്നശേഷിക്കാരുടെ പാർക്കിങ് കയ്യേറുന്നവർക്കു ട്രാഫിക് ഡിപ്പാർട്ടുമെന്റ് ഈടാക്കിയിരുന്ന 50 ദീനാർ പിഴ മാത്രമായിരുന്നു ശിക്ഷ.