ഹാമിൽട്ടണിൽ ഷോപ്പിങ്ങിനായി ഇറങ്ങുന്നവർക്ക് ഫ്രീയായി കാർ പാർക്കിങ് നടത്തി ഷോപ്പിങ്ങിനിറങ്ങുന്ന കാലം അരികിലെന്ന് സൂചന. ഈ പ്രദേശത്ത് രണ്ട് മണിക്കൂർ വരെ സൗജന്യ പാർക്കിങ് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. എന്നാൽ താമസക്കാർക്ക് ഈ ആനുകൂല്യം ലഭ്യമാകില്ലെന്നാണ് സൂചന.

ഇത് സംബന്ധിച്ച് ഹാമിൽട്ടൺ കൗൺസിൽ പ്രോപ്പോസൽ മുമ്പോട്ട് വച്ചിട്ടുണ്ട്. തീരുമാനത്തിന് അംഗീകാരം ലഭിച്ചാൽ ഒക്ടോബർ മുതൽ നടപ്പിലാക്കനാണ് പദ്ധതി. ഏപ്രിൽ ആറിനാണ് ഈ നിർദ്ദേശം കൗൺസിലേഴ്‌സിന് മുന്നിലെത്തുക. തുടർന്ന് അംഗീകാരം ലഭിച്ചാൽ കൗൺസിൽ ഡ്രാഫ്റ്റ് ആനുവൽ പ്ലാനിലൂടെ നടപ്പിലാക്കും.

ബിസിനസുകാർക്ക് സൗജന്യപാർക്കിങ് ഏറെ ഗുണകരമാകുമെന്നും മൊബൈൽ ആപ്പ് വഴി പാർക്കിങ് കണ്ടെത്തി വാഹനങ്ങൾ പാർക്ക് ചെയ്യാനാകുമെന്നുമാണ് അധികൃതർ കരുതുന്നത്. ഇപ്പോൾ സിബിഡിയിൽ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയുള്ള സമയങ്ങളിൽ പാർക്ക് ചെയ്യുന്നതിന് ഒരു മണിക്കൂറിന് 2 ഡോളറാണ് ഈടാക്കി വരുന്നത്.