- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളോണിലും ഡസ്സെൽഡോർഫിലും ഇനി പാർക്കിങ് വളരെ ഈസി; ഡ്രൈവർമാർക്ക് തിരക്കേറിയ സ്ഥലങ്ങളിൽ പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്താൻ ഗൂഗിൾ മാപ്പിൽ പുതിയ സംവിധാനം
കോളോണിലും ഡസ്സെൽഡോർഫിലും ഇനി പാർക്കിങ് വളരെ എളുപ്പം. റൈൻ മെട്രോപോളീറ്റൻ പ്രദേശത്തെ തിരക്കേറിയ സ്ഥലങ്ങളിലാണ് ഡ്രൈവർമാർക്ക് ഇനി പാർക്കിങ് സ്ഥലങ്ങൾ മുമ്പേ കണ്ടെത്താൻ സംവിധാനം ഒരുങ്ങുന്നത്. ഗൂഗിൾ മാപ്പിന്റെ ആപ്പിനുള്ളിലാണ് പുതിയ സംവിധാനം കൊണ്ടുവരുക. നിലവിൽ ഈ സംവിധാനം ഉള്ളത് അമേരിക്കയിലെ ചില പ്രദേശങ്ങളിൽ മാത്രമാണ്. കഴിഞ്ഞ ആഗസ്റ്റിൽ ഗൂഗിൾ മറ്റ് 25 ഓളം സിറ്റികളിൽ കൂടി ഈ പാർക്കിങ് ഡിഫിക്കൽറ്റി ഐക്കൺ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോളോണിനും, ഡസെൽഫോർഡിനും പുറമേ മ്യൂണിച്ച്. സ്റ്റ്ഡ്ഗാർട്ട്, ഡ്രോംസ്റ്റഡ് എന്നിവിടങ്ങളിലും ഈ സംവിധാനം പിന്നാലെ നടപ്പിൽ ആക്കും. ഈ സംവിധാനത്തിലൂടെ പാർക്ക് ചെയ്യേണ്ട സ്ഥലത്തുള്ള സ്ഥലപരിമിതികൾ നേരത്തെ മനസിലാക്കാൻ സാധിക്കും. കുറച്ച് ദിവസം മുമ്പാണ് ഗൂഗിൾ ഈ സംവിധാനം കൊണ്ട് വന്നിരിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ ഫോണിൽ ഈ ആപ്പ് അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിച്ചാൽ പാർക്കിങ് പ്രശ്‌നങ്ങൾക്ക് പരിഹാരമാകും.
കോളോണിലും ഡസ്സെൽഡോർഫിലും ഇനി പാർക്കിങ് വളരെ എളുപ്പം. റൈൻ മെട്രോപോളീറ്റൻ പ്രദേശത്തെ തിരക്കേറിയ സ്ഥലങ്ങളിലാണ് ഡ്രൈവർമാർക്ക് ഇനി പാർക്കിങ് സ്ഥലങ്ങൾ മുമ്പേ കണ്ടെത്താൻ സംവിധാനം ഒരുങ്ങുന്നത്. ഗൂഗിൾ മാപ്പിന്റെ ആപ്പിനുള്ളിലാണ് പുതിയ സംവിധാനം കൊണ്ടുവരുക.
നിലവിൽ ഈ സംവിധാനം ഉള്ളത് അമേരിക്കയിലെ ചില പ്രദേശങ്ങളിൽ മാത്രമാണ്. കഴിഞ്ഞ ആഗസ്റ്റിൽ ഗൂഗിൾ മറ്റ് 25 ഓളം സിറ്റികളിൽ കൂടി ഈ പാർക്കിങ് ഡിഫിക്കൽറ്റി ഐക്കൺ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോളോണിനും, ഡസെൽഫോർഡിനും പുറമേ മ്യൂണിച്ച്. സ്റ്റ്ഡ്ഗാർട്ട്, ഡ്രോംസ്റ്റഡ് എന്നിവിടങ്ങളിലും ഈ സംവിധാനം പിന്നാലെ നടപ്പിൽ ആക്കും.
ഈ സംവിധാനത്തിലൂടെ പാർക്ക് ചെയ്യേണ്ട സ്ഥലത്തുള്ള സ്ഥലപരിമിതികൾ നേരത്തെ മനസിലാക്കാൻ സാധിക്കും. കുറച്ച് ദിവസം മുമ്പാണ് ഗൂഗിൾ ഈ സംവിധാനം കൊണ്ട് വന്നിരിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ ഫോണിൽ ഈ ആപ്പ് അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിച്ചാൽ പാർക്കിങ് പ്രശ്‌നങ്ങൾക്ക് പരിഹാരമാകും.