- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പള്ളികളിലെ പാർക്കിങ് സ്ഥലത്തെ അനധികൃത പാർക്കിങ്; ഒരു ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് പന്ത്രണ്ടോളം ലംഘനം; കർശന പരിശോധനയുമായി ഗതാഗത വകുപ്പ്
ദോഹ: പള്ളികളിലെ പാർക്കിങ് സ്ഥലത്തെ അനധികൃത പാർക്കിങിനെതിരെ പരിശോധന ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഒരു ദിവസത്തിനിടയിൽ് പന്ത്രണ്ടോളം നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്..ന്യൂ സലാത്തയിലെ ഒരു പള്ളിയിലെ പാർക്കിങ് സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഇത്രയധികം ലംഘനം പിടികൂടിയത്. പള്ളികളിലെ പാർക്കിങ് സൗകര്യം വിശ്വാസികൾക്ക് മാത്രമാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത വകുപ്പ് കർശന പരിശോധന നടത്തുന്നത്. പള്ളികളിലെ പാർക്കിങ് സൗകര്യം പൊതുജനങ്ങളും ഉപയോഗിക്കുന്നതിലൂടെ വിശ്വാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്.പ്രാർത്ഥനയില്ലാത്ത സമയങ്ങളിൽ പള്ളികളിലെ പാർക്കിങ് സൗകര്യം ഉപയോഗിക്കുന്നവർക്ക് മുന്നൂറ്് റിയാൽ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പിലെ മീഡിയ ആൻഡ് അവയർനസ്സ് ഡയറക്ടർ ലെഫ.കേണൽ മുഹമ്മദ് റാദി അൽ ഹജ്രി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗതാഗത നിയമത്തിലെ 77-ാം നമ്പർ നിയമ പ്രകാരമാണ് നടപടി. ലംഘനം ആവർത്തിച്ചാൽ വാഹനം നീക്കം ചെയ്യുകയും നിയമാനുസൃതമായ
ദോഹ: പള്ളികളിലെ പാർക്കിങ് സ്ഥലത്തെ അനധികൃത പാർക്കിങിനെതിരെ പരിശോധന ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഒരു ദിവസത്തിനിടയിൽ് പന്ത്രണ്ടോളം നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്..ന്യൂ സലാത്തയിലെ ഒരു പള്ളിയിലെ പാർക്കിങ് സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഇത്രയധികം ലംഘനം പിടികൂടിയത്. പള്ളികളിലെ പാർക്കിങ് സൗകര്യം വിശ്വാസികൾക്ക് മാത്രമാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത വകുപ്പ് കർശന പരിശോധന നടത്തുന്നത്.
പള്ളികളിലെ പാർക്കിങ് സൗകര്യം പൊതുജനങ്ങളും ഉപയോഗിക്കുന്നതിലൂടെ
വിശ്വാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്.പ്രാർത്ഥനയില്ലാത്ത സമയങ്ങളിൽ പള്ളികളിലെ പാർക്കിങ് സൗകര്യം ഉപയോഗിക്കുന്നവർക്ക് മുന്നൂറ്് റിയാൽ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പിലെ മീഡിയ ആൻഡ് അവയർനസ്സ് ഡയറക്ടർ ലെഫ.കേണൽ മുഹമ്മദ് റാദി അൽ ഹജ്രി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗതാഗത നിയമത്തിലെ 77-ാം നമ്പർ നിയമ പ്രകാരമാണ് നടപടി.
ലംഘനം ആവർത്തിച്ചാൽ വാഹനം നീക്കം ചെയ്യുകയും നിയമാനുസൃതമായ മറ്റ് നടപടികൾ സ്വീകരിക്കുകയും ചെയ്യും. പള്ളികളിൽ പ്രാർത്ഥന ഇല്ലാത്ത സമയം പ്രാർത്ഥനയ്ക്ക് അരമണിക്കൂർ മുമ്പും അരമണിക്കൂർ ശേഷവുമാണ്. ചില പള്ളികളിൽ പ്രാർത്ഥനയ്ക്ക് ശേഷം അടുത്ത പ്രാർത്ഥനയ്ക്കുള്ള സമയം വളരെ പെട്ടെന്നാണെങ്കിൽ പള്ളി തുറന്നിടാറുണ്ട്. പള്ളി
തുറന്ന് കിടക്കുന്ന സമയങ്ങളിൽ അകത്ത് പ്രാർത്ഥിക്കുന്നതിനായി വിശ്വാസികൾക്ക് പാർക്കിങ്ങിനായി അനുമതിയുണ്ട്. എന്നാൽ പള്ളി അടച്ചിട്ടിരിക്കുന്ന സമയങ്ങളിൽ പാർക്കിങ്ങിൽ വാഹനം കിടക്കുന്നത് ലംഘനമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.