ക്കയിലെ മസ്ജിദുൽ ഹറാമിന് പരിസരത്തുള്ള വാഹന പാർക്കിങ് വാടക നിരക്ക് ഇരട്ടിയാക്കി വർദ്ധിപ്പിച്ചു. വാഹന പാർക്കിങ് വാടക ഇരുപത്തി അഞ്ച് ശതമാനത്തോളം ആണ് വർദ്ധിപ്പിച്ചത്. ചില സ്വകാര്യ പാർക്കിംങ് ഉടമകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വാടക വർധിപ്പിച്ചതായി പാർക്കിങ് കേന്ദ്രങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചത്.മണിക്കൂറിന് 15 റിയാലിൽനിന്ന് 20 റിയാലായാണ് വർധിപ്പിച്ചത്. മക്കയിലെ ഹോട്ടൽ മേഖല നഷ്ടം നേരിടുമ്പോഴാണ് പാർക്കിങ് വാടക നിരക്ക് വർധിപ്പിച്ചത്.

സ്വദേശികളും വിദേശികളുമായ ഹറം സന്ദർശകരും തീർത്ഥാടകരും അപ്രതീക്ഷിതമായാണ് പാർക്കിങ് വാടക നിരക്ക് വർധിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്യ്. വാടക നിരക്ക് ക്രമീകരിക്കണമെന്നും അനാവശ്യ വർധനവിെനതിരെ നടപടി സ്വീകരിക്കണമെന്നും ഹറം സന്ദർശകർ ആവശ്യപ്പെട്ടു.

നേരത്തെ മണിക്കൂറിന് 10 റിയാലായിരുന്ന പാർക്കിങ് വാടക നിരക്ക് പിന്നീട് 15 റിയാലായി വർധിപ്പിച്ചു. ഇതാണിപ്പോൾ 20 റിയാലിലേക്ക് ഉയർന്നത്. ഹറമിന് പരസരത്തുള്ള പെയ്ഡ് പാർക്കിങുകളുടെ വാടക നിരക്ക് തീരുമാനിക്കാനുള്ള അധികാരം വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനാണെന്ന് മക്ക മുനിസിപ്പാലിറ്റിയും ട്രാഫിക് വിഭാഗവും അറിയിച്ചു.