വിന്നിപെഗ് സിറ്റി ബഡ്ജറ്റിൽ സാധാരണക്കാരന് പോക്കറ്റ് കാലിയാകുന്ന നിർദ്ദേശങ്ങളും ഉണ്ടായിരിക്കുമെന്ന് സൂചന. ബസ് സർവ്വീസുകൾ കുറയ്ക്കുക എന്ന നിർദ്ദേശം മാറ്റി സ്ട്രീറ്റ് പാർക്കിങ് ഫീസ് കുത്തനെ ഉയർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ സർവ്വീസുകൾ കുറയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ബഡ്ജറ്റിന്റെ അവസാന നിമിഷം പാർക്കിങ് നിരക്ക് ഉയർത്താൻ തീരുമാനിക്കുകയായിരുന്നു.

പാർക്കിങിന് മണിക്കൂറിൽ 50 സെന്റ് അധികമായി നല്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. 2018 ലെ ബഡ്ജറ്റിലെ ആദ്യ നിർദ്ദേശമായി കഴിഞ്ഞമാസം 22 ന് പുറത്ത് വന്നപ്പോൾ മണിക്കൂറിലെ പാർക്കിങ് ഫീസ് 1 ഡോളർ വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നലെ 50 സെന്റ് കൂടി ഉയർത്തിയത്. ഇതനുസരിച്ച് 2018 ഏപ്രിൽ മുതൽ 1.50 ഡോളറായിരിക്കും പാർക്കിങ് ഫീസ്.