സിംഗപ്പൂരിലെ പാർക്കിങ് കൂപ്പണുകൾക്ക് ഇന്ന് മുതൽ വിട പറയാം. കാരണം പാർക്കിങ് ആപ്പിന്റെ സേവനം ഇന്ന് മുതൽ മോട്ടോർ സൈക്കിൾ യാത്രക്കാർക്കും ഹെവി വെഹിക്കിൾ ഓടിക്കുന്ന ഡ്രൈവർമാർക്കും ഉപയോഗിക്കാം. സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്കാണ് സേവനം ലഭ്യമാകുക. Parking.sg  എന്ന ആപ്പ് ഒക്ടോബർ 1 മുതൽ കാറുകളുമായി എത്തുന്നവർക്ക് സേവനം ലഭ്യമാക്കിയിരുന്നു. ഇന്ന് മുതൽ ഈ ആപ്പിലൂടെ എല്ലാത്തരം വാഹനങ്ങളുടെയും പാർക്കിങ് ഉറപ്പ് വരുത്താം.

30 മിനിറ്റ് പാർക്കിങ് നടത്തുന്ന വാഹനങ്ങൾക്ക് അടയ്‌ക്കേണ്ട തുകയും ഈ ആപ്പിലൂടെ കണക്ക് കൂട്ടി അടക്കാൻ കഴിയും. ഇതിൽ കൂടുതൽ ഫീച്ചേഴ്‌സ് ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ ആണെന്നും പിന്നാലെ പാർക്കിങ് സെലക്ഷൻ നടത്താവുന്ന രീതിയിൽ മാപ്പിങ് സൗകര്യം ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

ഇപ്പോൾ തന്നെ ഈ ആപ്പിന്റെ സേവനം 300,00 ത്തോളം പേർ ഉപയോഗികപ്പെടുത്തിക്കഴിഞ്ഞു