നധികൃത പാർക്കിങിനെതിരെ കുവൈറ്റ് പൊലീസ് നടപടി കർശനമാക്കിയതോടെ സ്ഥലമില്ലാത്തത് മൂലം റോഡരുകിൽ പാർക്കിങ് നടത്തുന്നവരും ദുരിതത്തിലായി. റോഡരികിൽ നിർത്തിയിട്ട നിരവധി വാഹങ്ങളുടെ നമ്പർ പ്‌ളേറ്റുകളാണ് കഴിഞ്ഞ ദിവസം ട്രാഫിക് പൊലീസ് അഴിച്ചുകൊണ്ടു പോയത്. അബ്ബാസിയയിൽ പാർകിങ് സ്ഥലമില്ലാത്തതിനാൽ രാത്രി താമസസ്ഥലത്തിനടുത്ത് നിർത്തിയിട്ടവരാണ് പൊലീസ് നടപടി മൂലം ദുരിതത്തിലായി.

ജലീബ് കേന്ദ്രീകരിച്ചു അനധികൃത താമസക്കാരെകണ്ടെത്താനുള്ള പരിശോധനാ കാമ്പയിൻ സജീവമാക്കിയതിനു പിന്നാലെയാണ് ട്രാഫിക് പൊലീസും രംഗത്തെത്തിയത്. രാത്രി വൈകി ജോലി കഴിഞ്ഞ് വരുന്നവർക്കാണ് പലപ്പോഴും റോഡരികിൽ വാഹനം പാർക്ക് ചെയ്യേണ്ടി വരുന്നവരാണ് വെട്ടിലാകുന്നവരിൽ അധികവും.

ഗതാഗത തടസ്സത്തിന് കാരണമാകുന്ന വാഹനങ്ങളുടെ നമ്പർ പൈ്‌ളറ്റും വാഹനഉടമയുടെ ലൈസൻസും പിടിച്ചെടുക്കുന്ന നിയമം അടുത്തിടെയാണ് ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയത്. പൊലീസ് നടപടിയെ തുടർന്ന് പ്രദേശവാസികളുടെ ആശങ്ക ഇന്ത്യൻ എംബസ്സി മുഖേന ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാനാണ് സാമൂഹ്യ പ്രവർത്തകരുടെ തീരുമാനം.