രാജ്യത്തെ പ്രധാന സ്ഥലങ്ങളായ ദുബൈ വിമാനത്താവളവും ഷാർജയിലെ പ്രധാന ഷോപ്പിങ് ഏരിയകളിലും ഇനി വാഹനം പാർക്കിങിന് പണച്ചെലവ് കൂടി. ഷാർജയിലെ തിരക്കേറിയ പ്രധാന കേന്ദ്രങ്ങളിൽ ഇനി അവധി ദിനങ്ങളിലും പാർക്കിങ്ങ് ഫീസ് നൽകേണ്ടി വരും .ഷാർജയിലെ നിർണിത കേന്ദ്രങ്ങളിൽ അവധി ദിനങ്ങളിലും ആഘോഷ ദിനങ്ങളിലും അനുവദിച്ച സൗജന്യ വാഹന പാർക്കിങ് നിർത്തലാക്കുന്നതോടെയാണ് പാർക്കിങിന് പണം ഈടാക്കുക.

ഷാർജയിലെ പ്രധാന വിനോദ-കച്ചവട മേഖലകളായ അൽ മജാസ്, അൽ ജുബൈൽ, അൽ ശുവാഹൈൻ തുടങ്ങിയ ജനനിബിഡ പ്രദേശങ്ങളാണ് സ്ഥിരം പെയ്ഡ് പാർക്കിങ് മേഖലകളായി മാറുക. ഏതോക്കെ ഭാഗത്ത് സൗജന്യ പാർക്കിങ് നിറുത്താലാക്കിയിട്ടുണ്ടോ, അവിടെയെല്ലാം പാർക്കിങുമായി ബന്ധപ്പെട്ട ബോർഡുകളിലും നഗരസഭ മാറ്റങ്ങൾ വരുത്തി പരസ്യപ്പെടുത്തിയതായി പബ്ലിക് പാർക്കിങ് വകുപ്പ് ഡയറക്ടർ അലി ബുഗസൻ പറഞ്ഞു. വെള്ളിയാഴ്ചകളിലും മറ്റ് അവധി ദിനങ്ങളിലും സമീപത്തെ ബോർഡ് വായിച്ച് നോക്കാതെ വാഹനങ്ങൾ നിർത്തിയിടരുതെന്നും അധികൃതർ നിർദ്ദേശിച്ചു.

കൂടാതെ ദുബൈ അന്താരാഷട്ര വിമാനത്താവളത്തിൽ പാർക്കിങ ചാർജ വർധിപ്പിച്ചതായി വിമാനത്താവള വകതാവ വ്യകതമാക്കി. ആദ്യ മണിക്കൂറിന അഞ്ച മുതൽ പത്ത ദിർഹം വരെയാണ കൂട്ടിയത. പത്ത വർഷത്തിനിടെ ആദ്യമായാണ ഇവിടെ പാർക്കിങ നിരക്ക കൂട്ടുന്നത.അതേസമയം, 24 മണിക്കൂർ പ്രീമിയം പാർക്കിങ ചാർജ 55 ശതമാനവും ഇകോണമി പാർക്കിങ ചാർജ 39 ശതമാനവും കുറച്ചു.

24 മണിക്കൂർ പ്രീമിയം പാർക്കിങ്ങിന 280 ദിർഹമായിരുന്നത 125 ആയും ഇകോണമി പാർക്കിങ്ങിന 140 ദിർഹമായിരുന്നത 85 ആയുമാണ കുറച്ചത. ടെർമിനൽ ഒന്നിൽ പ്രീമിയം കാർ പാർക്കിങ്ങിന മണിക്കൂറിന 30 ദിർഹം, രണ്ട മണിക്കൂറിന 40 ദിർഹം, മൂന്ന മണിക്കൂറിന 55 ദിർഹം, നാല മണിക്കൂറിന 65 ദിർഹം, ഒരു ദിവസത്തിന 125 ദിർഹം, അധികം വരുന്ന ഓരോ ദിവസത്തിനും 100 ദിർഹം എന്നിങ്ങനെയാണ ഇപ്പോഴത്തെ ചാർജ്.

ഇകോണമി പാർക്കിങ്ങിന്മണിക്കൂറിന 25 ദിർഹം, രണ്ട മണിക്കൂറിന് 30 ദിർഹം, മൂന്ന മണിക്കൂറിന് 35 ദിർഹം, നാല് മണിക്കൂറിന 45 ദിർഹം, ഒരു ദിവസത്തിന 85 ദിർഹം, അധികം വരുന്ന ഓരോ ദിവസത്തിനും 75 ദിർഹം എന്നിങ്ങനെയും നിശ്ചയിച്ചു. ടെർമിനൽ രണ്ടിലെ പ്രീമിയം പാർക്കിങ്ങിന ടെർമിനൽ ഒന്നിലെ സമാന ചാർജാണ.ടെർമിനൽ രണ്ടിലെ ഇകോണമി പാർക്കിങ്ങിന മണിക്കൂറിന 15 ദിർഹം, രണ്ട മണിക്കൂറിന 20 ദിർഹം, മൂന്ന മണിക്കൂറിന 25 ദിർഹം, നാല മണിക്കൂറിന 30 ദിർഹം, ഒരു ദിവസത്തിന 70 ദിർഹം, അധികം വരുന്ന ഓരോ ദിവസത്തിനും 50 ദിർഹം എന്നിങ്ങനെ ഇടാക്കും. ടെർമിനൽ മൂന്നിൽ എല്ലാ ഇനം പാർക്കിങ്ങിനും മണിക്കൂറിന 30 ദിർഹം, രണ്ട മണിക്കൂറിന 40 ദിർഹം, മൂന്ന മണിക്കൂറിന 55 ദിർഹം, നാല മണിക്കൂറിന 65 ദിർഹം, ഒരു ദിവസത്തിന 125 ദിർഹം, അധികം വരുന്ന ഓരോ ദിവസത്തിനും 100 ദിർഹം എന്നിങ്ങനെയാണ ചാർജ്‌