- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
861.90 കോടി രൂപയാണു ചെലവിട്ടുള്ള പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം ഒരു കൊല്ലത്തിനുള്ളിൽ പൂർത്തിയാകും; നിർമ്മാണക്കരാർ ടാറ്റയെ ഏൽപ്പിച്ചത് വിവാദങ്ങളും അഴിമതി ആരോപണങ്ങളും ഇല്ലാതാകുമെന്ന പ്രതീക്ഷയുടെ ഭാഗം; പുതിയ മന്ദിരം ത്രികോണ മാതൃകയിലെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണക്കരാർ ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡിന് നൽകിയത് വിവാദങ്ങൾ ഒഴിവാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗം. രാജ്യത്ത് ഏറ്റവും അധികം അംഗീകാരവും വിശ്വാസ്യതയുമുള്ള കമ്പനിയാണ് ടാറ്റ. പാർലമെന്റ് നിർമ്മാണത്തിൽ അഴിമതി ഉയരാതിരിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ടാറ്റയെ പദ്ധതി ഏൽപ്പിച്ചതിലൂടെ ചെയ്തത്.
861.90 കോടി രൂപയാണു ചെലവ് കണക്കാക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുകയാണു ലക്ഷ്യം. സർക്കാർ 940 കോടിയാണു ചെലവ് കണക്കാക്കിയിരുന്നത്. കുറഞ്ഞ ലേലത്തുക സമർപ്പിച്ച ടാറ്റയെ സർക്കാർ തിരഞ്ഞെടുക്കുകയായിരുന്നു. ത്രികോണാകൃതിയിലാണു പുതിയ മന്ദിരത്തിന്റെ രൂപകൽപനയെന്നാണു റിപ്പോർട്ട്.
പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ നിലവിലുള്ള സമുച്ചയത്തിനടുത്താണു പുതിയ മന്ദിരം. ബ്രിട്ടിഷ് കാലഘട്ടത്തിൽ നിർമ്മിച്ച നിലവിലെ പാർലമെന്റ് കെട്ടിടം വൃത്താകൃതിയിലാണ്. ഈ കെട്ടിടം പുതുക്കി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുംു. പുതിയ കെട്ടിടം പണിയാനുള്ള തീരുമാനത്തെ ഈ വർഷമാദ്യം സർക്കാർ ന്യായീകരിച്ചിരുന്നു. കെട്ടിടത്തിന്റെ പണി ഉടൻ തുടങ്ങും.
സഭയിൽ കൂടുതൽ അംഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നിലവിൽ സ്ഥലപരിമിതി ഉണ്ടെന്നുമായിരുന്നു പ്രതിപക്ഷ ചോദ്യങ്ങൾക്കുള്ള സർക്കാരിന്റെ മറുപടി.