- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
'പ്രധാനമന്ത്രി നരേന്ദ്ര മോദി മന്മോഹൻ സിംഗിനോട് മാപ്പു പറയണം'; പാർലമെന്റിൽ ഇരുസഭകളിലും പ്രതിപക്ഷ ബഹളം: രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു
ന്യൂഡൽഹി: നരേന്ദ്ര മോദി മന്മോഹൻ സിംഗിനോട് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. പ്രതിപക്ഷ ബഹളത്തെ തുടർന്നു രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു. അതേസമയം രാജ്യസഭയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തരുതെന്ന് കോൺഗ്രസിനോട് പാർലമെന്ററി കാര്യമന്ത്രി വിജയ് ഗോയൽ അഭ്യർത്ഥിച്ചിരുന്നു. ലോക്‌സഭയിലും മോദി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളിലും പാർലമെന്റിന്റെ ഇരു സഭകളിലും ഇതേ വിഷയം ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയിൽ അദ്ദേഹം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം.
ന്യൂഡൽഹി: നരേന്ദ്ര മോദി മന്മോഹൻ സിംഗിനോട് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. പ്രതിപക്ഷ ബഹളത്തെ തുടർന്നു രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു. അതേസമയം രാജ്യസഭയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തരുതെന്ന് കോൺഗ്രസിനോട് പാർലമെന്ററി കാര്യമന്ത്രി വിജയ് ഗോയൽ അഭ്യർത്ഥിച്ചിരുന്നു.
ലോക്‌സഭയിലും മോദി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളിലും പാർലമെന്റിന്റെ ഇരു സഭകളിലും ഇതേ വിഷയം ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയിൽ അദ്ദേഹം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം.