- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
സോളാർ തട്ടിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രകാശ് കാരാട്ട്; സമരത്തിലെ ജനപങ്കാളിത്തം അത്ഭുതപ്പെടുത്തുന്നുവെന്ന് ദേവഗൗഡ: സോളാർ ചൂടിൽ പാർലമെന്റും സ്തംഭിച്ചു
തിരുവനന്തരപുരം: സോളാർ തട്ടിപ്പ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മുഖ്യമന്ത്രി ഉടൻ രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടുകാണ് വേണ്ടത്. സമരം നേരിടാൻ കേന്ദ്രസേനയെ വിന്യസിച്ചതിനേയും കാരാട്ട് രൂക്ഷമായി വിമർശിച്ചു. വർഗീയ ലഹള നിയന്ത്രിക്കാൻ അതിർത്തിസേന കശ്മീരിലാണ് വേണ്ടത്.
തിരുവനന്തരപുരം: സോളാർ തട്ടിപ്പ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മുഖ്യമന്ത്രി ഉടൻ രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടുകാണ് വേണ്ടത്. സമരം നേരിടാൻ കേന്ദ്രസേനയെ വിന്യസിച്ചതിനേയും കാരാട്ട് രൂക്ഷമായി വിമർശിച്ചു. വർഗീയ ലഹള നിയന്ത്രിക്കാൻ അതിർത്തിസേന കശ്മീരിലാണ് വേണ്ടത്. വിനാശകാലേ വിപരീത ബുദ്ധി എന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ പ്രവർത്തിയെന്നും ഇടതുമുന്നണിയുടെ ഉപരോധ സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് കാരാട്ട് പറഞ്ഞു. ഉപരോധ സമരം മുൻ പ്രധാനമന്ത്രിയും ജനതാദൾ എസ് നേതാവുമായ എച്ച്.ഡി.ദേവഗൗഡ ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷം നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധ സമരത്തിന്റെ ബഹുജന പങ്കാളിത്തം അത്ഭുതപ്പെടുത്തിയെന്ന് ജനതാദൾ എസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ. ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാർ കേസിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി. എന്നിട്ടും എങ്ങനെ അധികാരത്തിൽ തുടരാൻ കഴിയുന്നുവെന്നും സുധാകർ റെഡ്ഡി ചോദിച്ചു. സോളാർ കേസിൽ മുഖ്യമന്ത്രിക്കെതിരായ സമരം ക്ലൈമാക്‌സിലെത്തിയിരിക്കുന്നുവെന്ന് ആർ.എസ്.പി. ദേശീയ ജന.സെക്രട്ടറി ടി.ജെ ചന്ദ്രചൂഡൻ പറഞ്ഞു.
അതേസമയം സോളാർ ചൂടിൽ പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. സോളാർ വിഷയത്തിൽ കേന്ദ്രസേനയെ അയച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാർ പാർലമെന്റിന്റെ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. തുടർന്നാണ് ഇരുസഭകളും നിർത്തിവച്ചത്. കോടിക്കണക്കിന് രൂപയുടെ സോളാർ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കേരളത്തിലെ യുഡിഎഫ് മന്ത്രിസഭ രാജ്യത്തിനാകെ അപമാനമാണെന്ന ബാനറും പിടിച്ചുകൊണ്ട് ഇടതുപക്ഷ എംപിമാർ പാർലമെന്റിന്റെ ഇരു സഭകളിലും ശക്തമായ പ്രതിഷേധമാണുയർത്തിയത്. ലോക്‌സഭ രാവിലെ 11ന് സമ്മേളിച്ചപ്പോൾ പി കരുണാകരന്റെ നേതൃത്വത്തിൽ എംപിമാർ നടുത്തളത്തിലേക്കിറങ്ങി.
സോളാർ അഴിമതി ദേശീയ നാണക്കേട്, ക്രിമിനലുകളെ രക്ഷിക്കാൻ സർക്കാർ ജനങ്ങളെ ആക്രമിക്കുന്നു, ഉമ്മൻ ചാണ്ടി രാജിവെക്കുക എന്നിങ്ങനെ രേഖപ്പെടുത്തിയ ബാനർ പിടിച്ച് എം ബി രാജേഷും പി കെ ബിജുവും നടുത്തളത്തിലേക്ക് വന്നു. സോളാർ അഴിമതിയെയും തിരുവനന്തപുരത്തെ യുദ്ധ സന്നാഹങ്ങളെയും കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിച്ച പത്രങ്ങൾ ഒന്നൊന്നായി എ സമ്പത്ത് ഉയർത്തിക്കാട്ടി. ഇടതു എംപിമാർ മുദ്രാവാക്യം വിളിച്ചുകൊണ്ട് നടുത്തളത്തിൽ നിലയുറപ്പിച്ചു. ചോദ്യോത്തരവേള നിർത്തിവച്ച് സഭ സോളാർ അഴിമതി വിഷയവും കേരളത്തിലേക്ക് കേന്ദ്രസേനയെ അയച്ച വിഷയവും ചർച്ച ചെയ്യണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്തമായതോടെ സഭ 12 മണി വരെ നിർത്തിവച്ചതായി സ്പീക്കർ അറിയിച്ചു. രാജ്യസഭ 11 മണിക്ക് സമ്മേളിച്ചപ്പോൾ ഇടതുപക്ഷ അംഗങ്ങൾ സോളാർ വിഷയത്തിൽ ചോദ്യോത്തരവേള നിർത്തിവച്ച് സഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടുത്തളത്തിലേക്കിറങ്ങി. സോളാർ അഴിമതിയും കേരളത്തിൽ ജനകീയസമരത്തിനെ അടിച്ചമർത്തുന്ന യുഡിഎഫ് സർക്കാർ നടപടിയും സൂചിപ്പിക്കുന്ന ബാനറുമായി പി രാജീവും കെ എൻ ബാലഗോപാലും നടുത്തളത്തിലേക്കിറങ്ങി. മറ്റ് ഇടത് എംപിമാരും മുദ്രാവാക്യവുമായി മുന്നിലേക്ക് നീങ്ങിയതോടെ സഭ 15 മിനിറ്റ് നേരത്തേക്ക് നിർത്തിവച്ചു. വീണ്ടും സമ്മേളിച്ചപ്പോൾ പ്രശ്‌നം ശൂന്യവേളയിൽ അവതരിപ്പിക്കാമെന്ന് സഭാധ്യക്ഷൻ ഹമീദ് അൻസാരി പറഞ്ഞെങ്കിലും അംഗങ്ങൾ വഴങ്ങിയില്ല. ഇതേത്തുടർന്ന് 12 മണി വരെ സഭ നിർത്തിവച്ചത്.