- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർലമെന്റ് ആർഎസ്എസ് ശാഖയല്ലെന്ന് മോദി മനസിലാക്കണം; സഭാ സമ്മേളനത്തിന് കോൺഗ്രസ് അനുവദിക്കുന്നില്ലെന്ന ആരോപണത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി
ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സർക്കാറിനെയും കടന്നാക്രമിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. സുപ്രധാന വിഷയങ്ങളിലൊന്നും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ലെന്ന വിമർശനവുമായാണ് രാഹുൽ രംഗത്തെത്തിയത്. സ്ഥിരമായി പാർലമെന്റ് തടസ്സപ്പെടുത്തുന്നുവെന്ന സർക്കാറിന്റെ ആരോപണത്

ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സർക്കാറിനെയും കടന്നാക്രമിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. സുപ്രധാന വിഷയങ്ങളിലൊന്നും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ലെന്ന വിമർശനവുമായാണ് രാഹുൽ രംഗത്തെത്തിയത്. സ്ഥിരമായി പാർലമെന്റ് തടസ്സപ്പെടുത്തുന്നുവെന്ന സർക്കാറിന്റെ ആരോപണത്തിന് മറുപടിയായാണ് സർക്കാറിനും മോദിക്കുമെതിരെ ആരോപണങ്ങളുമായി രാഹുൽ രംഗത്തത്തെിയത്.
പാർലമെന്റ് ആർഎസ്എസ് ശാഖയല്ലെന്ന് മോദിയും കൂട്ടരും മനസിലാക്കണമെന്ന് രാഹുൽ പറഞ്ഞു. പാർലമെന്റ് ചർച്ചകൾക്കും സംഭാഷണങ്ങൾക്കുമുള്ള വേദിയാണ്. അവിടെ പ്രതിപക്ഷത്തിനും അവരുടേതായ ഇടമുണ്ട്. പക്ഷേ, ചരക്കുസേവന നികുതിയും ഭൂമി ബില്ലും ഉൾപ്പെടെ ഒന്നിലും സർക്കാർ പ്രതിപക്ഷത്തിന്റെ അഭിപ്രായം കേൾക്കാൻ തയാറാവുന്നില്ല. എല്ലാം അടിച്ചേൽപിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എഡിറ്റർമാരുമായി സംവദിക്കവെ അദ്ദേഹം പറഞ്ഞു.
ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെപ്പോലും സംസാരിക്കാൻ അനുവദിക്കുന്നില്ല. ചരക്കുസേവന നികുതി ബില്ലിലെ 28 ശതമാനം പരമാവധി സ്‌ളാബ്, തർക്കപരിഹാര സംവിധാനം എന്നിവയിൽ കോൺഗ്രസിന് അഭിപ്രായവ്യത്യാസമുണ്ട്. സർക്കാർ അഭിപ്രായം കേൾക്കാൻ തയാറാവണം.
നാഗ വിമതരുമായി സർക്കാർ ഉണ്ടാക്കിയെന്നു പറയുന്ന കരാറിനെക്കുറിച്ച് ആർക്കും ഒന്നുമറിയില്ല. മണിപ്പൂർ, അസം, അരുണാചൽപ്രദേശ് തുടങ്ങി ഇതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിമാരെപ്പോലും ഒന്നും അറിയിച്ചില്ലെന്നും രാഹുൽ പറ
ഞ്ഞു. മോദി സർക്കാറിന്റെ വിഭാഗീയ നയങ്ങൾക്കും നവീൻ പട്‌നായിക്ക് സർക്കാറിന്റെ അഴിമതിക്കുമെതിരെ ഒന്നിക്കാൻ അദ്ദഹം പാർട്ടി അണികളോട് ആഹ്വാനം ചെയ്തു.

