ന്യൂഡൽഹി: ലോക്‌സഭയുടെ ശീതകാല സമ്മേളനം അവസാനിച്ചു. മത പരിവർത്തന വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്നു മറ്റ് നടപടികളിലേക്ക് കടക്കാതെ സഭ പിരിയുകയായിരുന്നു. നവംബർ 24നാണ് ശീതകാല സമ്മേളനത്തിനായി ലോക്‌സഭ ചേർന്നത്. ഇൻഷുറൻസ് ഭേദഗതി ഉൾപ്പടെയുള്ള സുപ്രധാന ബില്ലുകൾ പാസാക്കാതെയാണ് ലോക്‌സഭ പിരിഞ്ഞത്.

രാജ്യസഭയും മതപരിവർത്തന വിഷയത്തിൽ തടസ്സപ്പട്ടു. നിർബന്ധിത മതപരിവർത്തന വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്തവന ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. ആദ്യം രാജ്യസഭയാണ് തുടർച്ചയായി തടസ്സപ്പെട്ടത്. പിന്നീട് ലോക്‌സഭയിലും പ്രതിപക്ഷം പ്രതിഷേധം ഏറ്റെടുക്കുകയായിരുന്നു.