- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരോൾ' സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി മഴവിൽ മനോരമ; 17 ലക്ഷം രൂപയ്ക്ക് ഓഡിയോ റൈറ്റ് വാങ്ങിയതിന് പിന്നാലെ മമ്മൂട്ടി ചിത്രം ചാനൽ സ്വന്തമാക്കിയത് നാല് കോടി രൂപയ്ക്ക്
മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസായ പരോളിന്റ് സാറ്റ്‌ലൈറ്റ് റൈറ്റ് മനോരമ ചാനൽ സ്വന്തമാക്കി. 4 കോടി 60 ലക്ഷം രൂപയ്ക്കാണ് ചാനൽ റൈറ്റ് സ്വന്തമാക്കിയത്.ചിത്രം പ്രമുഖ കേന്ദ്രങ്ങളിൽ രണ്ടാം വാരം പിന്നിടുകയാണ്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ് മനോരമ നേരത്തെ 17 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സാറ്റലൈറ്റ് റൈറ്റും ചാനൽ വാങ്ങിയത്. ചിത്രത്തിന്റെ ഫസ്റ്റ് കോപ്പി കണ്ടശേഷമാണ് മനോരമ ഇത്രയും വലിയ തുകയ്ക്ക് റൈറ്റ് എടുത്തതെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി ഡിക്രൂസ് പറഞ്ഞു. നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് അജിത്ത് പൂജപ്പുരയാണ് തിരക്കഥയൊരുക്കുന്നത്. സഖാവ് അലക്സ് എന്ന കർഷകന്റെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. മിയയും ഇനിയയുമാണ് നായികമാരായി എത്തുന്നത്. സിദ്ദിഖ്, സുരാജ്, ലാലു അലക്സ്, സുധീർ കരമന, കലാശാല ബാബു തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസായ പരോളിന്റ് സാറ്റ്‌ലൈറ്റ് റൈറ്റ് മനോരമ ചാനൽ സ്വന്തമാക്കി. 4 കോടി 60 ലക്ഷം രൂപയ്ക്കാണ് ചാനൽ റൈറ്റ് സ്വന്തമാക്കിയത്.ചിത്രം പ്രമുഖ കേന്ദ്രങ്ങളിൽ രണ്ടാം വാരം പിന്നിടുകയാണ്.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ് മനോരമ നേരത്തെ 17 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സാറ്റലൈറ്റ് റൈറ്റും ചാനൽ വാങ്ങിയത്. ചിത്രത്തിന്റെ ഫസ്റ്റ് കോപ്പി കണ്ടശേഷമാണ് മനോരമ ഇത്രയും വലിയ തുകയ്ക്ക് റൈറ്റ് എടുത്തതെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി ഡിക്രൂസ് പറഞ്ഞു.
നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് അജിത്ത് പൂജപ്പുരയാണ് തിരക്കഥയൊരുക്കുന്നത്. സഖാവ് അലക്സ് എന്ന കർഷകന്റെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. മിയയും ഇനിയയുമാണ് നായികമാരായി എത്തുന്നത്. സിദ്ദിഖ്, സുരാജ്, ലാലു അലക്സ്, സുധീർ കരമന, കലാശാല ബാബു തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.