കൊച്ചി: മെഗാ സ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന പരോളിന്റെ പ്രീ റിലീസിങ് ടീസർ പുറത്തെത്തി. ചിത്രം റിലീസ് ചെയ്യാന്ഞ അഞ്ചു ദിവസം ബാക്കി നിൽക്കെയാണ് പരോൾക്കാലം നല്ലൊരു പരോൾക്കാലം പരോൾക്കാലം ചേട്ടന് പരോൾക്കാലം എന്ന പാട്ടുമായി 16 സെക്കന്റ് ടീസർ എത്തിയത്.

പരസ്യചിത്രകാരനായ ശരത്ത് സന്ധിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'പരോൾ' മാർച്ച് 31ന് തീയേറ്ററിലെത്തുന്നത്. ആന്റണി ഡിക്രൂസ് എന്റർടെയ്‌ന്മെന്റിന്റെ ബാനറിൽ ആന്റണി ഡിക്രൂസാണ് നിർമ്മാണം. അജിത്ത് പൂജപ്പുരയുടേതാണ് തിരക്കഥ.

അലക്‌സ് എന്ന നായക കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കമ്യൂണിസ്റ്റ് പാർട്ടിക്കാരനായ സാധാരണ കർഷകനാണ് അലക്‌സ്. ലാലു അലക്‌സ്, സിദ്ദിഖ്, സുധീർ കരമന, സുരാജ് വെഞ്ഞാറമൂട്, മിയാ ജോർജ്. ഇനിയ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.