- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലാസും മാസും ചേർന്ന് മെഗാ സ്റ്റാർ വീണ്ടും; പരോളിന്റെ കിടിലൻ ട്രെയിലർ പുറത്ത്; റിയൽ ലൈഫ് കഥയുമായി ശരത് സന്ദിത്; മമ്മൂട്ടിച്ചിത്രം ഉടൻ തീയറ്ററുകളിലെത്തും
കൊച്ചി: ക്ലാസും മാസും നിറച്ച മമ്മൂട്ടിയുടെ പരോളിന്റെ ട്രെയിലർ പുറത്തിറങ്ങി. ജയിൽ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ സഖാവ് അലക്‌സ് എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്.നവാഗതനായ ശരത് സന്ദിത് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് തീയറ്ററുകളിലെത്തുന്നത്. കർഷകനായ അലക്സ് എന്നയാളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് സിനിമയുടെ സഞ്ചാരം. തിരക്കഥ അജിത് പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടൻ പ്രഭാകർ, സിദ്ദിഖ്, സുരാജ്, ലാലു അലക്സ്, സുധീർ കരമന, അശ്വിൻ കുമാർ, കലാശാര ബാബു, ഇർഷാദ്, കൃഷ്ണകുമാർ മിയ ജോർജ്, ഇനിയ, മുത്തുമണി, തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിനുണ്ട്. എസ് ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷരത്, എൽവിൻ ജോഷ്വ എന്നിവരുടേതാണ് സംഗീതം. ചിത്രം നിർമ്മിക്കുന്നത് ആന്റണി ഡിക്രൂസാണ്.
കൊച്ചി: ക്ലാസും മാസും നിറച്ച മമ്മൂട്ടിയുടെ പരോളിന്റെ ട്രെയിലർ പുറത്തിറങ്ങി. ജയിൽ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ സഖാവ് അലക്‌സ് എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്.നവാഗതനായ ശരത് സന്ദിത് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് തീയറ്ററുകളിലെത്തുന്നത്.
കർഷകനായ അലക്സ് എന്നയാളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് സിനിമയുടെ സഞ്ചാരം. തിരക്കഥ അജിത് പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടൻ പ്രഭാകർ, സിദ്ദിഖ്, സുരാജ്, ലാലു അലക്സ്, സുധീർ കരമന, അശ്വിൻ കുമാർ, കലാശാര ബാബു, ഇർഷാദ്, കൃഷ്ണകുമാർ മിയ ജോർജ്, ഇനിയ, മുത്തുമണി, തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിനുണ്ട്.
എസ് ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷരത്, എൽവിൻ ജോഷ്വ എന്നിവരുടേതാണ് സംഗീതം. ചിത്രം നിർമ്മിക്കുന്നത് ആന്റണി ഡിക്രൂസാണ്.