കൊച്ചി: പാടത്തെ നെൽക്കതിര് കൊത്തിപ്പറക്കാനാണെങ്കിലും തെങ്ങിലെ കരിക്ക് കുടിക്കാനാണെങ്കിലും അപാര കഴിവാണ് തത്തമയ്ക്ക്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തത്തമ്മയുടെ വീഡിയോ വൈറലാകുകയാണ്.

വിശ്രമിക്കാനിരുന്ന തെങ്ങിലെ കരിക്കുകളിലൊന്ന് അകത്താക്കുന്ന തത്തമ്മ, തേങ്ങാക്കുലയിൽ നിന്ന് കരിക്കടർത്തി മാറ്റി, അതിനുള്ളിലെ വെള്ളം കുടിക്കുന്നതാണ് വീഡിയോ. മനുഷ്യർ കരിക്ക് കുടിക്കുന്നതിനേക്കാൾ ഭംഗിയിലാണ് തത്തമ്മയുടെ ദാഹമകറ്റൽ.

മക്കൗ എന്ന വർഗത്തിപ്പെട്ട തത്തയാണ് ഇങ്ങനെ തെങ്ങിൽ കയറി സ്വന്തമായി കരിക്ക് കുടിച്ചത്. മറ്റ് തത്തകളെക്കാൾ വലിപ്പവും നല്ല കട്ടിയും മൂർച്ചയുമുള്ള ചുണ്ടുകളാണ് ഇതിന് അവയെ സഹായിക്കുന്നത്. ഈ തത്തമ്മയുടെ കരിക്ക് കുടിക്കൽ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.