- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ വിദേശികളുടെ പാർട്ട് ടൈം ജോലിയും ഓവർടൈും അവസാനിച്ചേക്കും; പ്രവാസികളുടെ അധികസമയ ജോലിയും അനധികൃത വരുമാനവും തടയാനായി ശുറാ കൗൺസിൽ നിർദ്ദേശവുമായി രംഗത്ത്
സൗദിയിലെ വിദേശികളുടെ പാർട്ട് ടൈം ജോലിയും ഓവർടൈും അവസാനിച്ചേക്കുമെന്ന് സൂചന.തൊഴിലാളികൾ ഏത് ജോലിക്ക് വേണ്ടിയാണോ റിക്രൂട്ട് ചെയ്യപ്പെട്ടത് അതേ ജോലിയിൽ മാത്രം അവരുടെ സേവനം പരിമിതപ്പെടുത്തുക എന്നതാണ് നിർദ്ദേശം. അധികസമയ ജോലിയും അനധികൃത വരുമാനവും തടയാനാണ് ശുറാ കൗൺസിൽ പുതിയ നിർദ്ദേശം പുറത്ത് വിട്ടിരിക്കുന്നത്. സൗദിയിലെ വിദേശികൾ പാർട് ടൈം ജോലിയും ഓവർടൈമും ചെയ്യുന്നതിന് വിലക്കേർ പ്പെടുത്തണമെന്നാണ് ശുറ കൗൺസിൽ നിർദ്ദേശം. വിഷയം ചൊവ്വാഴ്ച ശൂറ ചർച്ചക്ക് എടുത്തേക്കും. ഇത് കൂടാതെ സൗദിയിലെ വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചൊവ്വാഴ്ച ശൂറ കൗൺസിൽ ചർച്ച ചെയ്യുമെന്നാണ് സൂചന. വിദേശികൾ നാട്ടിലേക്കയക്കുന്ന സംഖ്യക്ക് ആറ് ശതമാനം നികുതി ഏർപ്പെടുത്തുന്നതിനെ കുറിച്ചാണ് ശൂറ കൗൺസിലിൽ നിർദ്ദേശം വന്നിട്ടുള്ളത്. സൗദി ശൂറയിൽ വിഷയം ഇതിനുമുമ്പും ചർച്ചക്ക് വന്നിരുന്നെങ്കിലും വോട്ടിനിട്ട് തള്ളപ്പെടുകയായിരുന്നു.
സൗദിയിലെ വിദേശികളുടെ പാർട്ട് ടൈം ജോലിയും ഓവർടൈും അവസാനിച്ചേക്കുമെന്ന് സൂചന.തൊഴിലാളികൾ ഏത് ജോലിക്ക് വേണ്ടിയാണോ റിക്രൂട്ട് ചെയ്യപ്പെട്ടത് അതേ ജോലിയിൽ മാത്രം അവരുടെ സേവനം പരിമിതപ്പെടുത്തുക എന്നതാണ് നിർദ്ദേശം. അധികസമയ ജോലിയും അനധികൃത വരുമാനവും തടയാനാണ് ശുറാ കൗൺസിൽ പുതിയ നിർദ്ദേശം പുറത്ത് വിട്ടിരിക്കുന്നത്.
സൗദിയിലെ വിദേശികൾ പാർട് ടൈം ജോലിയും ഓവർടൈമും ചെയ്യുന്നതിന് വിലക്കേർ പ്പെടുത്തണമെന്നാണ് ശുറ കൗൺസിൽ നിർദ്ദേശം. വിഷയം ചൊവ്വാഴ്ച ശൂറ ചർച്ചക്ക് എടുത്തേക്കും. ഇത് കൂടാതെ സൗദിയിലെ വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചൊവ്വാഴ്ച ശൂറ കൗൺസിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.
വിദേശികൾ നാട്ടിലേക്കയക്കുന്ന സംഖ്യക്ക് ആറ് ശതമാനം നികുതി ഏർപ്പെടുത്തുന്നതിനെ കുറിച്ചാണ് ശൂറ കൗൺസിലിൽ നിർദ്ദേശം വന്നിട്ടുള്ളത്. സൗദി ശൂറയിൽ വിഷയം ഇതിനുമുമ്പും ചർച്ചക്ക് വന്നിരുന്നെങ്കിലും വോട്ടിനിട്ട് തള്ളപ്പെടുകയായിരുന്നു.