- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധവന്റെയും സിമ്രന്റെയും മകളായി വന്ന് പ്രേക്ഷകരെ അമ്പരപ്പിച്ച ആ പെൺകുട്ടി ഇന്ന് വലിയ പെണ്ണായി; തമിഴ് നടൻ പാർത്ഥിപന്റെയും നടി സീതയുടെയും മകൾ കീർത്തന വിവാഹിതയാകുന്നു
ബാലതാരമായി സിനിമയിൽ തിളങ്ങിയ പ്രശസ്ത തമിഴ് നടൻ പാർത്ഥിപന്റെയും നടി സീതയുടെയും മകൾ കീർത്തന വിവാഹിതയാകുന്നു. ചെന്നൈ ലീല പാലസിൽ മാർച്ച് എട്ടിന് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിന് സാക്ഷിയാകാൻ കമൽ ഹാസൻ, രജനികാന്ത് തുടങ്ങിയവരെ പാർത്ഥിപൻ ക്ഷണിച്ചു കഴിഞ്ഞുവെന്നും വാർത്തകളുണ്ട്. വരന്റെ പേരു വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കീർത്തനയെ അഅത്രപെട്ടന്നൊന്നും പ്രേക്ഷകർക്ക് മറക്കാനാവില്ല. കന്നത്തിൽ മുത്തമിട്ടാൽ എന്ന മണിരത്‌നം ചിത്രത്തിൽ ബാലതാരമായി എത്തി എല്ലാവരെയും വിസ്മയിപ്പിച്ച കുട്ടിയാണ് കീർത്തന. 2002ൽ ഇറങ്ങിയ ഈ ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെയാണ് കീർത്തന അഭിനയിപ്പിച്ച് പ്രതിഫലിപ്പിച്ചത്. ആ വർഷത്തെ ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും മറ്റനവധി പുരസ്‌കാരങ്ങളും കീർത്തന സ്വന്തമാക്കി. ആഭ്യന്തരയുദ്ധം നടക്കുന്ന ശ്രീലങ്കയിലേക്ക് തന്റെ അമ്മയെ തിരഞ്ഞ് പോകുന്ന ഒരു പെൺകുട്ടിയുടെയും അവളെ ദത്തെടുത്ത മാതാപിതാക്കളുടെയും കഥയാണിത്. മാധവനും സിമ്രാനുമാണ് മാതാപിതാക്കളുടെ വേഷം ചെയ്തത്. നന്ദിത ദാസ്, പ്രകാശ് രാജ്
ബാലതാരമായി സിനിമയിൽ തിളങ്ങിയ പ്രശസ്ത തമിഴ് നടൻ പാർത്ഥിപന്റെയും നടി സീതയുടെയും മകൾ കീർത്തന വിവാഹിതയാകുന്നു. ചെന്നൈ ലീല പാലസിൽ മാർച്ച് എട്ടിന് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിന് സാക്ഷിയാകാൻ കമൽ ഹാസൻ, രജനികാന്ത് തുടങ്ങിയവരെ പാർത്ഥിപൻ ക്ഷണിച്ചു കഴിഞ്ഞുവെന്നും വാർത്തകളുണ്ട്. വരന്റെ പേരു വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
കീർത്തനയെ അഅത്രപെട്ടന്നൊന്നും പ്രേക്ഷകർക്ക് മറക്കാനാവില്ല. കന്നത്തിൽ മുത്തമിട്ടാൽ എന്ന മണിരത്‌നം ചിത്രത്തിൽ ബാലതാരമായി എത്തി എല്ലാവരെയും വിസ്മയിപ്പിച്ച കുട്ടിയാണ് കീർത്തന. 2002ൽ ഇറങ്ങിയ ഈ ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെയാണ് കീർത്തന അഭിനയിപ്പിച്ച് പ്രതിഫലിപ്പിച്ചത്. ആ വർഷത്തെ ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും മറ്റനവധി പുരസ്‌കാരങ്ങളും കീർത്തന സ്വന്തമാക്കി.
ആഭ്യന്തരയുദ്ധം നടക്കുന്ന ശ്രീലങ്കയിലേക്ക് തന്റെ അമ്മയെ തിരഞ്ഞ് പോകുന്ന ഒരു പെൺകുട്ടിയുടെയും അവളെ ദത്തെടുത്ത മാതാപിതാക്കളുടെയും കഥയാണിത്. മാധവനും സിമ്രാനുമാണ് മാതാപിതാക്കളുടെ വേഷം ചെയ്തത്. നന്ദിത ദാസ്, പ്രകാശ് രാജ്, പശുപതി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.
1992 ലാണ് പാർത്ഥിപനും സീതയ്ക്കും കീർത്തന ജനിക്കുന്നത്. 2001 ൽ ഇരുവരും വേർപിരിഞ്ഞു. കീർത്തനയടക്കം മൂന്ന് പെൺകുട്ടികളാണ് ഇരുവർക്കുമുള്ളത്.