മിഴ് സിനിമകളിലൂടെ പ്രശസ്തനായ വ്യക്തിയാണ് നടനും നിർമ്മാതാവും സംവിധായ കനുമായ പാർത്ഥിപൻ. 'നരേന്ദ്രൻ മകൻ ജയകാന്തൻ വക' എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ പാർത്ഥിപൻ മലയാളികൾക്കും സുപരിചിതനായി. ഇപ്പോൾ പാർത്ഥിപന്റെ ട്വീറ്റാണ് സിനിമാ മേഖലയിലടക്കം ചിരിപടർത്തുന്നത്.

മകൾ കീർത്തന തന്റെ നായക്കുട്ടിയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള പാർത്ഥിപന്റെ കമന്റ്. 'അടുത്ത ജന്മത്തിൽ എനിക്കെന്റെ മകളുടെ നായയായി ജനിക്കണം'. എനിക്കത്രയും അസൂയ വരുന്നുണ്ട്' പാർത്ഥിപൻ കുറിച്ചു.

'കന്നത്തിൽ മുത്തമിട്ടാൽ' എന്ന മണിരത്നം ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പാർത്ഥിപന്റെയും നടി സീതയുടെയും മകൾ കീർത്തന. അമുദ എന്ന കഥാപാത്രത്തിലൂടെ ആ വർഷത്തെ മികച്ച താരത്തിനുള്ള ദേശീയ അവാർഡും കീർത്തന സ്വന്തമാക്കി.

പിന്നീട് അഭിനയത്തിലേയ്ക്ക് വരാതെ മണിരത്നത്തിന്റെ അസിസ്റ്റന്റായി പിന്നണിയിൽ പ്രവർത്തിക്കുകയായിരുന്നു കീർത്തന. കഴിഞ്ഞ മാർച്ചിൽ സംവിധായകൻ അക്ഷയ് അക്കിനേനിയെ വിവാഹം കഴിച്ചു.