- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഈ സങ്കടക്കടൽ താണ്ടാൻ ദൈവം ശക്തി നൽകട്ടെ'; പാർഥിവ് പട്ടേലിന്റെ അച്ഛൻ അജയ്ബായ് ബിപിൻചന്ദ്ര പട്ടേലിന്റെ നിര്യാണത്തിൽ അനുശോചിച്ച് ക്രിക്കറ്റ് ലോകം
മുംബൈ: മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേലിന്റെ അച്ഛൻ അജയ്ബായ് ബിപിൻചന്ദ്ര പട്ടേലിന്റെ നിര്യാണത്തിൽ അനുശോചിച്ച് ക്രിക്കറ്റ് ലോകം. സച്ചിൻ തെണ്ടുൽക്കർ, വസീം ജാഫർ, ഇർഫാൻ പഠാൻ, ആർപി സിങ്ങ്, ദിനേശ് കാർത്തിക്, മനോജ് തിവാരി തുടങ്ങിയവർ ട്വീറ്റിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്.
യു.എ.ഇയിൽ നടക്കുന്ന ഐ.പി.എല്ലിന്റെ വിദഗ്ദ്ധ സമിതി അംഗമായ പാർഥിവ് തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് അച്ഛൻ മരിച്ച വിവരം പങ്കുവെച്ചത്. അച്ഛനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും ട്വീറ്റിൽ പാർഥിവ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രിക്കറ്റ് താരങ്ങൾ അനുശോചനം രേഖപ്പെടുത്തിയത്.
May your father's soul rest in peace, @parthiv9! ????????
- Sachin Tendulkar (@sachin_rt) September 26, 2021
My heartfelt condolences to your entire family in this time of grief.
'നിങ്ങളുടെ അച്ഛന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. ഈ ദുഃഖ സമയത്ത് നിങ്ങളുടെ കുടുംബത്തിനിനൊപ്പം നിൽക്കുന്നു'-സച്ചിൻ ട്വീറ്റ് ചെയ്തു. 'ഓം ശാന്തി' എന്നായിരുന്നു ആർ.പി സിങ്ങിന്റെ ട്വീറ്റ്. 'ധൈര്യത്തോടെ ഇരിക്കൂ' എന്ന് വസീം ജാഫർ ട്വീറ്റ് ചെയ്തു. 'ഈ സങ്കടക്കടൽ താണ്ടാൻ ദൈവം ശക്തി നൽകട്ടെ' എന്നായിരുന്നു ഇർഫാൻ പഠാന്റെ പ്രാർത്ഥന.
Deepest condolences to you and your family @parthiv9
- Wasim Jaffer (@WasimJaffer14) September 26, 2021
Stay strong. RIP ????????
May god give you and family strength to go pass this demise????
- Irfan Pathan (@IrfanPathan) September 26, 2021
പതിനേഴാം വയസ്സിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച പാർഥിവ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ്. ടെസ്റ്റിൽ 25 മത്സരങ്ങൾ കളിച്ച പാർഥിവ് 31.1 ശരാശരിയിൽ 934 റൺസും ഏകദിനത്തിൽ 38 മത്സരങ്ങളിൽ നിന്ന് 736 റൺസും നേടി. ട്വന്റി-20യിൽ രണ്ട് മത്സരങ്ങളിൽ നിന്ന് അടിച്ചെടുത്തത് 36 റൺസ്. ഐ.പി.എല്ലിൽ 139 മത്സരങ്ങൾ കളിച്ച താരം 22.6 ശരാശരിയിൽ 2848 റൺസ് നേടിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്