ലൈംഗിക ബന്ധത്തിനൊടുവിൽ സ്ഖലനം സംഭവിച്ചുകഴിഞ്ഞാൽ പിന്നെ തൊടാൻ പോലും സമ്മതിക്കാതെ മാറിക്കിടക്കുന്ന പങ്കാളികളുണ്ട്. യഥാർഥത്തിൽ ഇത് വളരെയേറെ മടുപ്പുണ്ടാക്കുന്ന കാര്യമാണ്. പങ്കാളിയുമായുള്ള മാനസിക അടുപ്പവും ബന്ധത്തിലെ ഊഷ്മളതയും വർധിപ്പിക്കാൻ ലൈംഗികബന്ധത്തിനുശേഷമുള്ള ചില കാര്യങ്ങളിലും ശ്രദ്ധ പുലർത്തണം. അതിനുള്ള ചില പൊടിക്കൈകളാണിവ.

സെക്‌സിനുശേഷം വിശപ്പുണ്ടാവുക സ്വാഭാവികം. അപ്പോൾ, ഭക്ഷണമെടുക്കുന്നതിനായി പങ്കാളിയെ പറഞ്ഞുവിടുകയല്ല വേണ്ടത്. അൽപം വീഞ്ഞോ എന്തെങ്കിലും ലഘുഭക്ഷണമോ ഒരുമിച്ചിരുന്ന്, പറ്റുമെങ്കിൽ കിടക്കയിൽത്തന്നെയിരുന്ന് കഴിക്കുകയാണ് വേണ്ടത്. വീഞ്ഞിലെ ആന്റി ഓക്‌സിഡന്റ്‌സ് രണ്ടുപേരുടെയും ക്ഷീണകറ്റും. സംസാരം കൂടുതൽ അടുപ്പവും പ്രധാനം ചെയ്യും.

സെക്‌സിനുശേഷം പരീക്ഷിക്കാവുന്ന മറ്റൊന്നാണ് ഒരുമിച്ചുള്ള കുളി. കുളിക്കാൻ കയറുന്നതിന് മുമ്പ് പങ്കാളിക്കൊരു മസാജ് കൂടി നൽകിയാൽ അത് കൂടുതൽ രസാവഹമാകും. കെട്ടിപ്പുണർന്ന് ഷവറിനുതാഴെ നിന്ന് ശരീരത്തിലേക്ക് വെള്ളം വീഴ്‌ത്തുന്നത് കൂടുതൽ ഉന്മേഷം പ്രദാനം ചെയ്യും.

സെക്‌സിനുശേഷം മാറിക്കിടക്കുന്നതിന് പകരം അൽപനേരം കൂടി പങ്കാളിയുമായി ചേർന്ന് കിടക്കുക. ക്ഷീണം തോന്നുകയും കിതപ്പാറ്റാൻ ഒന്ന് റെസ്റ്റ് എടുക്കണെമെന്ന് ആഗ്രഹിക്കുകയും ചെയ്താലും, പങ്കാളിയുടെ ശരീരവുമായുള്ള ബന്ധം വിഛേദിക്കാതിരിക്കുക. ഹോർമോണുകളുടെ പ്രവർത്തനം സാധാരണ നിലയിലാകുന്നതുവരെ അത് തുടരുക.

പങ്കാളികൾക്കിടയിലെ അടുപ്പവും അകൽച്ചയും ഇന്ന് നിർണയിക്കുന്നതിൽ ഫോണിനും ലാപ്‌ടോപ്പിനുമൊക്കെ വലിയ പങ്കുണ്ട്. സെക്‌സിനുമുന്നെ ഫോണുകളും ലാപ്‌ടോപ്പുകളും ഓഫ് ചെയ്തുവച്ചാൽ ആ സമയം അത്രയും രസകരമായി വിനിയോഗിക്കാനാവും. ക്ലൈമാക്‌സിൽ നിൽക്കുമ്പോൾ ഒരു ഫോൺവന്നാൽപ്പോലും നിങ്ങളുടെ ശ്രദ്ധ പാളാനിടയുണ്ട്. അതൊഴിവാക്കാനും അത് സഹായിക്കും.

സെക്‌സിനുമുമ്പ് പരസ്പരം വസ്തം അഴിച്ചുമാറ്റുന്നത് മിക്ക പങ്കാളികളുടെയും ശീലമാണ്. പരസ്പരം നഗ്നരാക്കുന്നത് സെക്‌സിൽ വളരെയേറെ രസം പകരുന്ന സംഗതിയാണ്. എന്നാൽ, സെക്‌സിനുശേഷം വസ്ത്രം തിരികെ ധരിപ്പിക്കാൻ അധികമാരും തുനിയാറില്ല. അങ്ങനെ ചെയ്യുന്നത് ഇരുവരും തമ്മിലുള്ള അടുപ്പം കൂടുതൽ ദൃഢമാക്കും. അഴിച്ചുകളയാമെങ്കിൽ അണിയിക്കുകയും വേണം. ആർക്കും പരീക്ഷിച്ചുനോക്കാവുന്നതാണ് ഈ തന്ത്രം.