- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണത്തിന് സാധ്യത; പൊലീസ് സുരക്ഷ ശക്തമാക്കും
കണ്ണുർ: കണ്ണൂരിലെ പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ കർശനമാക്കാനൊരുങ്ങി പൊലീസ്. സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോയാണ് കർശന സുരക്ഷ ഏർപ്പെടുത്താൻ ഉത്തരവിട്ടത്. സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പെട്രോളിങും പരിശോധനകളും വർധിപ്പിക്കാനും നിർദേശമുണ്ട്.
സിപിഎം -കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സുരക്ഷ ഏർപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരോടും അവധി റദ്ദാക്കി തിരിച്ചെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Next Story