- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ബ്രിസ്റ്റോളിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുനാൾ ആഘോഷം
ബ്രിസ്‌റ്റോൾ: ബ്രിസ്‌റ്റോൾ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോസ് പള്ളിയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുനാൾ ശനി , ഞായർ ദിവസങ്ങളിൽ പൂർവാധികം ഭക്ത്യാദരവോടെ കൊണ്ടാടുന്നു. പെരുനാളിനോട് അനുബന്ധിച്ച് ഒന്നിന് വൈകുന്നേരം ഏഴിന് സന്ധ്യാ പ്രാർത്ഥനയും അതിനെ തുടർന്ന് ഓർത്തഡോക്‌സ് സൺഡേ സ്‌കൂൾ പബ്ലിക്കേഷൻ ഓഫീസറായി ചുമതല വ
ബ്രിസ്‌റ്റോൾ: ബ്രിസ്‌റ്റോൾ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോസ് പള്ളിയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുനാൾ ശനി , ഞായർ ദിവസങ്ങളിൽ പൂർവാധികം ഭക്ത്യാദരവോടെ കൊണ്ടാടുന്നു. പെരുനാളിനോട് അനുബന്ധിച്ച് ഒന്നിന് വൈകുന്നേരം ഏഴിന് സന്ധ്യാ പ്രാർത്ഥനയും അതിനെ തുടർന്ന് ഓർത്തഡോക്‌സ് സൺഡേ സ്‌കൂൾ പബ്ലിക്കേഷൻ ഓഫീസറായി ചുമതല വഹിക്കുന്ന റവ: ഫാ: കെ. വി . തോമസ് നയിക്കുന്ന ധ്യാനവും ഉണ്ടായിരിക്കുന്നതാണ്.
രണ്ടിന് ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്‌കാരവും തുടർന്ന് ഫാ: കെ. വി. തോമസ് നേതൃത്വം നൽകുന്ന വിശുദ്ധ കുർബാനയും അതിനു ശേഷം നേർച്ച സദ്യയും ഉണ്ടായിരിക്കുന്നതാണ്. മലങ്കരയുടെ മഹാ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മ പെരുനാളിൽ പ്രാർത്ഥനയോടും ഉപവാസത്തോടും നേർച്ച കാഴ്ചകളുമായി വന്ന് അനുഗ്രഹം പ്രാപിക്കുവാൻ വിശ്വാസികൾ ഏവരെയും ഇടവക ഭാരവാഹികൾ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
പെരുനാളിനുള്ള ഒരുക്കങ്ങൾ ഇടവക വികാരി റവ: ഫാ: മാത്യൂ ഏബ്ര ഹാമിന്റെയും മാനേജിങ് കമ്മിറ്റിയുടെയും മേൽനോട്ടത്തിൽ നടന്നു വരുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : ഡോ: അനിൽ ജോൺ (സെക്രട്ടറി). പള്ളിയുടെ വിലാസം: ST MARY'S INDIAN ORTHODOX CHURCH, BANK ROAD, PILNING, BRISTOL BS35 4JG