- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലിഫ്ടൺ സെന്റ് ഗ്രീഗോറിയോസിൽ പെരുന്നാൾ
ന്യൂജഴ്സി: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിച്ചിട്ടുള്ള ക്ലിഫ്ടൺ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധന്റെ 113–ാമത് ഓർമ്മപ്പെരുനാളും 38–ാമത് കൺവൻഷനും കൊണ്ടാടുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ച മുതൽ നവംബർ 6, 7, 8 (വെള്ളി, ശനി, ഞായർ) വരെയാണ് പെരുന്നാൾ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഫാ. തിമോത്തി തോമസ് ആണ് മുഖ്യ കാർമ
ന്യൂജഴ്സി: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിച്ചിട്ടുള്ള ക്ലിഫ്ടൺ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധന്റെ 113–ാമത് ഓർമ്മപ്പെരുനാളും 38–ാമത് കൺവൻഷനും കൊണ്ടാടുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ച മുതൽ നവംബർ 6, 7, 8 (വെള്ളി, ശനി, ഞായർ) വരെയാണ് പെരുന്നാൾ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
ഫാ. തിമോത്തി തോമസ് ആണ് മുഖ്യ കാർമ്മികൻ. റവ. ഡോ. സി. സി. മാത്യൂസ്, വെരി റവ. സി. എം. ജോൺ കോർ എപ്പിസ്കോപ്പാ, ഫാ. ബാബു വർഗീസ്, ഫാ. ബാബു കെ. മാത്യു, ഫാ. സണ്ണി ജോസഫ്, ഫാ. ഷിബു ഡാനിയൽ, ഫാ. വിജയ് തോമസ്, ഇടവക വികാരി ഫാ. ഷിനോജ് എന്നിവർ സഹകാർമ്മികർ.
ഒക്ടോബർ 30 വെള്ളിയാണ് ഇടവകയുടെ ഫാമിലി നൈറ്റ് ആഘോഷ പരിപാടികൾ. മിഡ് ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ ഹാളിലാണ് വൈകുന്നേരം 5 മുതൽ 11 വരെ പരിപാടികൾ നടക്കുന്നത്. നവംബർ 1 ഞായറാഴ്ച വി. കുർബാനയ്ക്കുശേഷം കൊടിയേറ്റ് നടക്കും. നവംബർ 6 വെള്ളിയാഴ്ച 6 മണിക്ക് സന്ധ്യാ നമസ്കാരത്തിനുശേഷം ഗാനശുശ്രൂഷ. തുടർന്ന് ഫാ. തിമോത്തി തോമസിന്റെ കൺവൻഷൻ പ്രസംഗം, റാസയും നേർച്ച വിളമ്പും അതിനുശേഷം .
നവംബർ 7 ശനിയാഴ്ച 8.30 ന് പ്രഭാത നമസ്ക്കാരം തുടർന്ന് വി. കുർബാന. 11.30 ന് റാസക്ക് ശേഷം നേർച്ച വിളമ്പും, നവംബർ 8 ഞായറാഴ്ച വി. കുർബാനയ്ക്കുശേഷം കൊടിയിറങ്ങും. പെരുനാൾ ചടങ്ങുകളിൽ വിശ്വാസികൾ നേർച്ച കാഴ്ചകളോടെ സംബന്ധിച്ച് പരിശുദ്ധന്റെ മദ്ധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : ഫാ. ഷിനോജ് തോമസ് :215 801 5899 FREE സെക്രട്ടറി വർഗീസ് വി. മത്തായി : 516 527 1423 FREE ട്രസ്റ്റി മാത്യു ജേക്കബ് :973 495 1219 FREE പെരുന്നാൾ കൺവീനർ ഏബ്രഹാം വർഗീസ് :973 992 5853 FREE