- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
കൊളോണിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 8 ന്
കൊളോൺ: ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭ കൊളോൺ ബോൺ ഇടവകയുടെ ആഭിമുഖ്യത്തിൽ പരമ്പരാഗതമായി നടത്തിവരുന്ന പുണ്യശ്ളോകനായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 8 ന് കൊളോണിലെ സെന്റ് അഗസ്റ്റിനർ ആശുപത്രി ദേവാലയത്തിൽ ഭക്തിപൂർവ്വം ആഘോഷിക്കുന്നു. പെരുന്നാൾ ദിനമായ നവംബർ 8ന് ഞായറാഴ്ച രാവിലെ 10 ന് ആഘോഷമായ വിശുദ്ധ കുർബാനയും, രോഗികൾക
കൊളോൺ: ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭ കൊളോൺ ബോൺ ഇടവകയുടെ ആഭിമുഖ്യത്തിൽ പരമ്പരാഗതമായി നടത്തിവരുന്ന പുണ്യശ്ളോകനായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 8 ന് കൊളോണിലെ സെന്റ് അഗസ്റ്റിനർ ആശുപത്രി ദേവാലയത്തിൽ ഭക്തിപൂർവ്വം ആഘോഷിക്കുന്നു.
പെരുന്നാൾ ദിനമായ നവംബർ 8ന് ഞായറാഴ്ച രാവിലെ 10 ന് ആഘോഷമായ വിശുദ്ധ കുർബാനയും, രോഗികൾക്കും വാങ്ങിപ്പോയവർക്കും വേണ്ടി പ്രത്യേകം മധ്യസ്ഥപ്രാർത്ഥനയും, റാസയും, നേർച്ചവിളമ്പും, സമൂഹവിരുന്നും ഉണ്ടായിരിക്കും.
ശുശ്രൂഷകൾക്കും ആരാധനകൾക്കും റോമിലെ ഗ്രിഗോറിയോസ് യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തുന്ന റവ.ഫാ.വിനു വർഗീസ് കാർമ്മികത്വം വഹിക്കും.
ആത്മീയ ശുശ്രൂഷകളിൽ പങ്കുചേർന്ന് വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സ്നേഹപുർവം ക്ഷണിച്ചുകൊള്ളുന്നു
വിവരങ്ങൾക്ക്:
തോമസ് പഴമണ്ണിൽ (ട്രസ്റ്റി) 0221 962000, 0173 1017700, ജോൺ കൊച്ചുകണ്ടത്തിൽ 02205 82915, 0163 7339681, ജിത്തു കുര്യൻ 0202 69358510, സണ്ണി തോമസ് 0202 303544,ജേക്കബ് ദാനിയേൽ 02233 923090.