- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ ഇന്നും നാളെയും
ഡബ്ലിൻ: സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ ഒക്ടോബർ 31, നവംബർ ഒന്ന് തീയതികളിൽ നടത്തപ്പെടുന്നു. വികാരി ഫാ. അനീഷ് കെ. സാം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്‌ക്കാരം തുടർന്ന് ധ്യാനപ്രസംഗം, ശനിയാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്‌ക്കാരം തുടർന്ന് വിശുദ്ധ കുർബാന, പ്ര
ഡബ്ലിൻ: സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ ഒക്ടോബർ 31, നവംബർ ഒന്ന് തീയതികളിൽ നടത്തപ്പെടുന്നു. വികാരി ഫാ. അനീഷ് കെ. സാം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്‌ക്കാരം തുടർന്ന് ധ്യാനപ്രസംഗം, ശനിയാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്‌ക്കാരം തുടർന്ന് വിശുദ്ധ കുർബാന, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവ നടത്തപ്പെടും. തുടർന്ന് ആദ്യഫലലേലവും ഉണ്ടായിരിക്കുന്നതാണ്. നവംബർ 2 ഞായറാഴ്ച സൺഡേസ്‌കൂൾ കുട്ടികളുടെ കലാമത്സരങ്ങളും നടത്തും.
വിശദ വിവരങ്ങൾക്ക്: ഫാ. അനീഷ് സാം- 0892288818
Next Story