ന്യൂയോർക്ക്: ന്യൂയോർക്ക് ഡച്ചസ് കൗണ്ടി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപെരുന്നാൾ നവംബർ ആറ്, ഏഴ് തീയതികളിൽ (വെള്ളി, ശനി) ഭക്തിപൂർവ്വം കൊണ്ടാടുന്നു.

മലങ്കരയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ മധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോബ് സൺ കോട്ടപ്പുറത്ത് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 7ന് സന്ധ്യാപ്രാർത്ഥനയെ തുടർന്ന് ഫാ. വൈ ജോൺ ശൂരനാട് വചന സന്ദേശം നൽകും. തുടർന്ന് രാത്രി 9ന് ആശീർവാദ പ്രാർത്ഥനയും പെരുന്നാൾ സദ്യയും.

ശനിയാഴ്ച രാവിലെ 8.30 ന് പ്രഭാത പ്രാർത്ഥനയെ തുടർന്ന് 9.30 ന് ഫാ. വൈ ജോൺ ശൂരനാട് മുഖ്യ കാർമികനായി വിശുദ്ധ കുർബാന അർപ്പണം. 11 മണിക്ക് ആഘോഷമായ പ്രദക്ഷിണവും തുടർന്ന് ആശീർവാദ പ്രാർത്ഥനയും നടക്കും. തുടർന്ന് 12 മണിക്ക് നേർച്ച വിളമ്പോടും, പെരുന്നാൾ സദ്യയോടും കൂടെ ആഘോഷങ്ങൾ സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക് : ഫാ. ജോബ് സൺ കോട്ടപ്പുറത്ത് (വികാരി) : 845 596 5373 FREE ജിജി മാത്യു ( പ്രോഗ്രാം കോ ഓർഡിനേറ്റർ) : 845 592 1649 FREE വിനോദ് പാപ്പച്ചൻ(ട്രസ്റ്റി) : 845 505 3803 FREE ഏബ്രഹാം തോമസ് (സെക്രട്ടറി) : 845 222 4426 FREE