എഡ്മണ്ടൻ, കാനഡ : അമ്മയുടെ പള്ളിയായി അറിയപ്പെടുന്ന എഡ്മണ്ടൻ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ (പരുമല തിരുമേനിയുടെ) 112-മത് ഓർമ്മ പെരുന്നാൾ ഒക്ടോബർ 25 (ശനിയാഴ്ച) രാവിലെ 8.45-ന് പൂർവ്വാധികം ഭംഗിയായി  കൊണ്ടാടി.  ഈ ഇടവകയിൽ പ്രഥമ ശ്ലൈഹീക സന്ദർശനം നടത്തുന്ന യൽദോ മാർ തീത്തോസ്  മെത്രാപ്പൊലീത്തായ്ക്ക് സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് ഗംഭീര സ്വീകരണം നൽകി. രാവിലെ  8:30 ന് ദേവാലയ കവാടത്തിലെത്തിയ അഭിവന്ദ്യ തിരുമേനിയേയും  മറ്റ് വൈദീകരേയും ഇടവക വികാരി ബൈജു വർഗീസ് കോറുകാട്ടിൽ അച്ചൻ കത്തിച്ച മെഴുകുതിരി നൽകി സ്വീകരിച്ചു.

തുടർന്ന് മംഗള ഗാനത്തിന്റെ അകമ്പടികളോടെ അഭിവന്ദ്യ തിരുമേനി ദേവാലയത്തിലേക്ക് എഴുന്നെള്ളി. പ്രഭാതനമസ്‌കാരത്തെ തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ പ്രാധാന കാർമികത്വത്തിലും, ഭദ്രാസന സെക്രട്ടറി വന്ദ്യ മാത്യൂസ് എടത്തറ കോർ എപ്പിസ്‌കോപ്പയുടെയും, ബഹു. ചാക്കോ ജോർജ്ജ് അച്ചന്റെയും, ഇടവക വികാരി ബഹു. ബൈജു വർഗീസ് കോറുകാട്ടിൽ  അച്ചന്റെയും സഹ കാർമികത്വത്തിലും  വി.കുർബാനയും മദ്ധൃസ്ഥ പ്രാർത്ഥനയും നടത്തപ്പെട്ടു.

കുർബാന മദ്ധ്യേ തിരുമേനി നടത്തിയ പ്രസംഗത്തിൽ പരിശുദ്ധനായ പരുമല തിരുമേനിയുടെ ജീവിതം മാതൃകയാക്കാനും, മദ്ധൃസ്ഥ പ്രാർത്ഥനയുടെ യഥാർത്ത മൂല്യത്തെയും വിശദീകരിച്ചു. സുറിയാനി സഭാ മക്കൾ ജീവിക്കുന്ന സ്ഥലങ്ങളിൽ ക്രൈസ്തവ സാക്ഷ്യത്തോടെ ജീവിക്കുവാനും പൂർവ്വപിതാക്കന്മാരുടെ വിശ്വാസത്തെ മുറുകെ പിടിക്കുവാനും അഭിവന്ദ്യ പിതാവ് ഉദ്‌ബോധിപ്പിച്ചു. നാളിതു വരെയുള്ള ഇടവകയുടെ പ്രവത്തനത്തെയും, ഐക്യത്തെയും, വിശ്വാസ തീക്ഷ്ണതയെയും ശ്ലാഘിച്ച അഭിവന്ദ്യ പിതാവ് ഇടവകയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു. ഭദ്രാസനത്തിന്റെ പ്രവത്തനങ്ങളെ കുറിച്ച് ഭദ്രാസന സെക്രട്ടറി  മാത്യൂസ് എടത്തറ കോർ എപ്പിസ്‌കോപ്പ ചുരുങ്ങിയ വാചകങ്ങളിൽ സംസാരിക്കുകയും വിശദീകരിക്കുകയും ചെയ്തു. ഹ്രസ്വ സന്ദർശനത്തിനിടയിലും ഇടവകയെ സന്ദർശിക്കുവാനും വി.കുർബാന അർപ്പിച്ചു ഇടവകയെ അനുഗ്രഹിക്കുവാനും അഭിവന്ദ്യ തിരുമേനി കാണിച്ച കരുതലിന് ഇടവക വികാരി ഫാ. ബൈജു വർഗീസ് കോറുകാട്ടിൽ പ്രത്യേകം നന്ദി അറിയിച്ചു. ഇടവകയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചാരിറ്റി ഫണ്ട് സമാഹരണ പരിപാടിയായ 'മ്യൂസിക് നൈറ്റ് 2014' ന്റെ ടിക്കറ്റ് വിതരണോദ്ഘാടനം അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. കുർബാനനന്തരം പാരീഷ് ഹാളിൽവച്ചു സ്‌നേഹവിരുന്നു നടത്തപ്പെട്ടു. സ്വീകരണപരിപാടികൾക്ക് ട്രസ്റ്റി ജോർജ്ജ്  ജേക്കബ്, സെക്രട്ടറി  ലൈജു ജോൺ പുതുശേരിൽ നേതൃത്വം നൽകി.
Website: http://www.stmarysedmonton.ca
Photos:  https://www.facebook.com/media/set/?set=a.646849372100635.1073741834.329743690477873
Video: https://www.youtube.com/watch?v=jQgFeH3I30o