ഹൈഡൽബർഗ്: ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്‌സ് സഭ ഹൈഡൽബർഗ് ഇടവകയുടെ ആഭിമുഖ്യത്തിൽ പുണ്യശ്ലോകനായ പരിശുദ്ധ പരുമല തിരുമേനിയുടെ 113-ാമത് ഓർമപ്പെരുന്നാൾ ഭക്തിപൂർവം നവംബർ ഏഴിന് ആഘോഷിക്കും. ഹൈഡൽബർഗിലെ ലൂഥർസെന്ററിൽ (Lutherzetnrum Evangelische Luthergemeinde, Vangerowstrasse 5, 69115 Heidelberg)  ഏഴിനു ശനിയാഴ്ച രാവിലെ പത്തിന് ആരംഭിക്കും. റോമിൽ നിന്നെത്തുന്ന ഫാ. ടോജോ ബേബി വിശുദ്ധകർമങ്ങൾക്കു നേതൃത്വം വഹിക്കും.

വി.കുർബാനയെ തുടർന്നു റാസയും കൈമുത്തും നേർച്ച വിളമ്പും സമൂഹവിരുന്നും ഉണ്ടായിരിക്കും. പ്രാർത്ഥനയും സേവനവും സമന്വയിപ്പിച്ച് ആധ്യാത്മികവും സാമൂഹ്യവുമായ മേഖലകളിൽ പരിശുദ്ധിയുടെ പരിമളം പരത്തിയ മലങ്കരസഭയുടെ പ്രഖ്യാപിത പരിശുദ്ധന്റെ ഓർമ്മപ്പെരുന്നാളാഘോഷം ജർമനിയിൽ ആരംഭിച്ചതിന്റെ 25-ാം വർഷം എന്ന വിശേഷണവും ഇത്തവണത്തെ പെരുനാളിനുണ്‌ടെന്നു സംഘാടകർ അറിയിച്ചു.

പെരുന്നാളിൽ പങ്കെടുക്കാൻ ജർമനിയിലെ എല്ലാ വിശ്വാസികളെയും ഭാരവാഹികൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: ശോശാമ്മ വർഗീസ് (ഹൈഡൽബർഗ്) 06221 769309,

തോമസ് വർഗീസ് (ബ്രുഹ്‌സാൽ) 07251 18174,

അന്നമ്മ കുരുവിള (ലുഡ്‌വിഗ്‌സ്ഹാഫൻ) 0621 6298492.

സ്ഥലം: Lutherzetnrum Evangelische Luthergemeinde, Vangerowstrasse 5, 69115 Heidelberg.