- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാണാക്യൂ സെന്റ് ജെയിംസ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഒമ്പതിന്
ന്യൂജേഴ്‌സി: വാണാക്യൂ സെന്റ് ജെയിംസ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ ഒമ്പതാം തീയതി ഞായറാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കുന്നു. അന്നേദിവസം നടക്കുന്ന വി. കുർബാനയ്ക്കും, അനുബന്ധ ചടങ്ങുകൾക്കും ഭദ്രാസന മെത്രാപ്പൊലീത്ത അഭി. യൽദോ മോർ തീത്തോസ് തിരുമേനി മുഖ്യകാർമികത
ന്യൂജേഴ്‌സി: വാണാക്യൂ സെന്റ് ജെയിംസ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ ഒമ്പതാം തീയതി ഞായറാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കുന്നു. അന്നേദിവസം നടക്കുന്ന വി. കുർബാനയ്ക്കും, അനുബന്ധ ചടങ്ങുകൾക്കും ഭദ്രാസന മെത്രാപ്പൊലീത്ത അഭി. യൽദോ മോർ തീത്തോസ് തിരുമേനി മുഖ്യകാർമികത്വം വഹിക്കും.
1875-ൽ മലങ്കര സഭയിൽ ശ്ശൈഹീക സന്ദർശനം നടത്തിയ പരി. ഇഗ്‌നാത്തിയോസ് പത്രോസ് നാലാമൻ ബാവായുടെ സെക്രട്ടറിയും, ദ്വിഭാഷിയുമായിരുന്നു ചാത്തുരുത്തിൽ വന്ദ്യ ഗീവർഗീസ് റമ്പാൻ. റമ്പാച്ചന്റെ വിശ്വാസ സ്ഥിരതയും, ജീവിതനൈർമല്യവും, ദൈവമുമ്പാകെയുള്ള സമർപ്പണവും കണക്കിലെടുത്ത് അദ്ദേഹത്തെ ഇരുപത്തിയെട്ടാമത്തെ വയസിൽ പത്രോസ് നാലാമൻ ബാവാ 'മോർ ഗ്രിഗോറിയോസ്' എന്ന സ്ഥാനനാമത്തിൽ മെത്രാപ്പൊലീത്തയായി വാഴിക്കുകയും, നിരണം ഭദ്രാസനത്തിന്റെ ചുമതല നൽകുകയും ചെയ്തു. അന്ന് വാഴിക്കപ്പെട്ട മെത്രാപ്പൊലീത്തമാരുമായി തുലനം ചെയ്യുമ്പോൾ നന്നേ ചെറുപ്പമായിരുന്നതിനാൽ 'കൊച്ചുതിരുമേനി' എന്ന പേരിൽ മോർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അറിയപ്പെട്ടു.
സഭാ ശുശ്രൂഷയോടൊപ്പം സാമൂഹിക പരിവർത്തനവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനശൈലിയായിരുന്നു കൊച്ചുതിരുമേനിയുടേത്. പരുമല തിരുമേനി നടത്തിയ വിശുദ്ധനാട് സന്ദർശത്തെക്കുറിച്ച് 'ഊർശ്ശേം യാത്ര' എന്ന പേരിൽ തിരുമേനി തന്നെ എഴുതി പ്രസിദ്ധീകരിച്ച ഊർശ്ശേം യാത്രാവിവരണം മലയാള സഞ്ചാര സാഹിത്യത്തിലെ അക്ഷയഖനിയാണ്. 1962-ൽ ദൈവസന്നിധി പൂകിയ വിശുദ്ധ പിതാവ് ജീവതകാലത്ത് ഉടനീളം പ. അന്ത്യോഖ്യാ സിംഹാസനവുമായി സജീവ ബന്ധം നിലനിർത്തിയിരുന്നു. 1987-ൽ പരുമല തിരുമേനിയുടെ പേരും മഞ്ഞനിക്കര ബാവായുടേയും, കോതമംഗലം ബാവായുടേയും പേരിനൊപ്പം മലങ്കര സഭയിലെ പള്ളികളിൽ അനുസ്മരിക്കണമെന്ന് പരിശുദ്ധ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമൻ ബാവാ കൽപ്പന പുറപ്പെടുവിച്ചു. പ. പരുമല തിരുമേനിയുടെ 112-മത് ഓർമ്മപ്പെരുന്നാളാണ് 2014-ൽ ആഘോഷിക്കപ്പെടുന്നത്.
വാണാക്യൂ സെന്റ് ജെയിംസ് പള്ളിയിൽ രാവിലെ 9.30-ന് പ്രഭാത നമസ്‌കാരവും, 10 -ന് വിശുദ്ധ കുർബാനയും, മദ്ധ്യസ്ഥ പ്രാർത്ഥനയും നടത്തപ്പെടും. 11.30-ന് ദേവാലയത്തിനു ചുറ്റുമുള്ള പ്രദക്ഷിണവും, ആശീർവാദവും , കൈമുത്തും, നേർച്ചവിളമ്പും, സ്‌നേഹവിരുന്നും നടക്കും. പെരുന്നാൾ ക്രമീകരണങ്ങൾ ഇടവക വികാരി വന്ദ്യ ഗീവർഗീസ് ചട്ടത്തിൽ കോർഎപ്പിസ്‌കോപ്പയുടെ നേതൃത്വത്തിൽ പൂർത്തിയായിവരുന്നു. സിമി ജോസഫ് , എൽദോ വർഗീസ്, ആകർഷ് നോമും, കുര്യൻ സ്‌കറിയ, പുന്നൂസ്‌കുട്ടി ജേക്കബ്, ആദർശ് പോൾ, ബിജു കുര്യൻ മാത്യൂസ് എന്നിവരാണ് ഇത്തവണത്തെ പെരുന്നാൾ ഏറ്റുകഴിക്കുന്നത്. ബിജു കുര്യൻ മാത്യൂസ് അറിയിച്ചതാണിത്.