വാട്ടർഫോർഡ്:  വാട്ടർഫോർഡ് ബാലിഗന്നർ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ  ഓർത്തഡോക്‌സ് പള്ളിയിൽ പരുമല പെരുനാൾ  കൊണ്ടാടുന്നു.

ഒന്നിന് വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്‌കാരവും,  ഞായറാഴ്ച 12 മണിക്ക് വി കുർബാനയും, തുടർന്ന് പരുമല പെരുനളിനോടനുബന്ധിച്ചുള്ള പ്രത്യേക മധ്യസ്ഥപ്രാർത്ഥനയും, പ്രദക്ഷിണവും,  നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്. കോർക്ക്, ലിമെറിക്ക് എന്നീ ഇടവകകളിലെ അംഗങ്ങളും പെരുനാളിൽ പങ്കെടുക്കും. സ്‌നേഹവിരുന്നോട് കൂടി പെരുനാൾ സമാപിക്കും. എല്ലാ വിശ്വാസികളും പെരുനാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്നു അറിയിക്കുന്നു. പെരുനാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. എൽദൊ വർഗീസ് നേതൃത്വം നൽകും.

വിശദ വിവരങ്ങൾക്ക്: ഷാജി ജോൺ- 0871268956