അയർലൻഡ്: അയർലണ്ടിലെ വാട്ടർഫോർഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ മലങ്കരയുടെ മഹാപരിശുദ്ധനും, ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 114 - )0 മത് ഓർമ്മ പെരുന്നാളും. ഇടവകയുടെ ദശാബ്ദി ആഘോഷവും സംയുക്തമായി നവംബർ 11,12, തീയതികളിൽ നടത്തപ്പെടുന്നു. പെരുന്നാൾ ശുശ്രൂഷകൾക്ക് റവ: ഫാ: റ്റി.ജോർജ്ജ്, റവ:ഫാ: നൈനാൻ കുറിയാക്കോസ്, റവ:ഫാ:അനീഷ് കെ.സാം, വികാരി റവ:ഫാ :എൽദോ വർഗീസ്എന്നിവർ കാർമ്മികത്വം വഹിക്കുന്നു.


കാര്യ പരിപാടികൾ

നവംബർ 11 (വെള്ളി)
05:30 pm - കൊടിയേറ്റ്
06:00 Pm - സന്ധ്യാ നമസ്‌കാരം
07:00 Pm - ധ്യാന പ്രസംഗം റവ:ഫാ :അനീഷ് കെ .സാം

നവംബർ 12 (ശനി)
09:30 am - പ്രഭാത നമസ്‌കാരം
10:30 am - വി :കുർബ്ബാന
12:00 pm - പ്രദക്ഷിണം,നേർച്ച
12:30 pm - ദശാബ്ദി സമ്മേളനം, സുവനീർ പ്രകാശനം.
01:00 pm - സ്‌നേഹ വിരുന്ന്, കൊടിയിറക്ക്.

വാട്ടർഫോർഡ് Del Salle College -ൽ വച്ച് നടത്തപ്പെടുന്ന ആഘോഷങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നു.

ഫാ: എൽദോ വർഗീസ് (വികാരി ) Mob: 353871425844
പ്രിൻസ് കെ. മാത്യു (ട്രസ്റ്റി) Mob: 0879200176
ബിനു എൻ. തോമസ് (സെക്രട്ടറി) Mob: 0876261088