ഊട്ടി: മലയാള സിനിമയിൽ ഇത് വിവാദങ്ങളുടെ കാലമാണ്. മമ്മൂട്ടിയേയും കസബയേയും വിമർശിച്ച നടി പാർവ്വതിയാണ് ഇപ്പോഴത്തെ വിവാദങ്ങളിലെ നായിക. കസബ' എന്ന ചിത്രത്തിൽ സ്ത്രീ വിരുദ്ധതയുണ്ട് എന്ന് രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിൽ ഒരു ചർച്ചയിൽ പങ്കെടുക്കവേ പാർവ്വതി പറഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. പാർവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

എന്നാൽ ഇതിൽ നിന്നെല്ലാം മാറി അഞ്ജലി മേനോന്റെ ചിത്രത്തിന്റെ ലൊക്കേഷനിൽ അടിച്ച് പൊളിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്, സിനിമയിലെ സഹതാരം നസ്രിയയുമൊത്തുള്ള ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഊട്ടിയിൽ ചിത്രീകരണം നടന്നു വരുന്ന സിനിമയിൽ പൃഥ്വിരാജാണ് നായകൻ.

തനിക്കു പറയാനുള്ളതെല്ലാം താൻ പറയുമെന്നും, അനീതിക്കും ആൺകോയ്മയെക്കുമെതിരെ താൻ എന്നും ശബ്ദമുയർത്തും എന്നും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ചിത്രങ്ങൾ പ്രേക്ഷക ലോകത്തിന് മുന്നിൽ എത്തിയത്, വിവാദങ്ങൾ ഒന്നും ത്‌ന്നെ ബാധിക്കുന്നില്ലെന്നും താൻ തന്റെ ജോലിയിൽ വ്യാപൃതയാണ് എന്നാണ് പാർവ്വതിയുടെ ഈ ചിത്രങ്ങൾ പറയുന്നത്.

തന്റെ സഹപ്രവർത്തകയായ നടി ഒരു അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിൽ ഇങ്ങനെ അധിക്ഷേപിക്കപ്പെടുമ്പോൾ താരം മൗനം പുലർത്തുന്നതിനെചൊല്ലിയും സാമൂഹ്യ മാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്.