- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇർഫാൻ, ഞാൻ ഇതാ വരികയാണ്; ഇനി കണ്ണീരും ഡേറ്റിങിനായി കാത്തിരിപ്പുമില്ല; ഇർഫാൻ ഖാനു വേണ്ടി ഒടുവിൽ പാർവ്വതിയെത്തി; വൈറലായി ഇർഫാനും പാർവ്വതിയുമായുള്ള ഖരീബ് ഖരീബ് സിംഗിളിന്റെ പ്രമോഷൻ വീഡിയോ
മുംബൈ; അങ്ങനെ കാത്തിരുന്നു ഇർഫാൻ ഖാനും പാർവ്വതിയും കണ്ട് മുട്ടി. മലയാളികളുടെ പ്രിയതാരമായ പാർവ്വതിയും ലോകസിനിമയിലെ ഇന്ത്യൻ സാന്നിധ്യവുമായി ഇർഫാൻ ഖാനും ഒരുമിക്കുന്ന ചിത്രമായ ഖരീബ് ഖരീബ് സിംഗിൾ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ആദ്യ ബോളിവുഡ് ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയാകുന്ന പാർവ്വതിയെക്കുറിച്ച് നായകൻ ഇർഫാൻ ഖാന്റെ ഫേസ്‌ബുക്ക് പോസ്റ്റു് വളരെ ശ്രദ്ധേയമായിരുന്നു. ഷൂട്ടിങ്ങിന് ശേഷമുള്ള പ്രമോഷൻ പരിപാടികളിൽ ഒരുമിച്ചായിരുന്ന ഇരുവരും മറ്റ് സിനിമാ തിരക്കുകളിലേക്ക കടന്നതോടെ രണ്ട് പേരും രണ്ട് സ്ഥലത്തായിരുന്നു.പിന്നീട് ചിത്രത്തിന്റെ റിലീസിങ്ങിനോടനുബന്ധിച്ചാണ് ഇർഫാൻ 'പാർവതി ഞാൻ കണ്ണീരിനെ വെറുക്കുന്നു. മുംബൈയിൽ വേഗം കണ്ടു മുട്ടാം. കൊൽക്കത്തയിലെ ഡേറ്റ് ഞാൻ മാത്രമായി അവസാനിച്ചു' എന്ന പോസ്റ്റിട്ടത്. ഉടൻ തന്നെ പാർവ്വതി 'ഇർഫാൻ, ഞാൻ ഇതാ വരികയാണ്. ഇനി കണ്ണീരില്ല. ഡേറ്റിങിനായി കാത്തിരിപ്പുമില്ല എന്ന് പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി മാറുകയായിരുന്നു. പിന്നീട് ഇപ്പോൾ രണ്ട്
മുംബൈ; അങ്ങനെ കാത്തിരുന്നു ഇർഫാൻ ഖാനും പാർവ്വതിയും കണ്ട് മുട്ടി. മലയാളികളുടെ പ്രിയതാരമായ പാർവ്വതിയും ലോകസിനിമയിലെ ഇന്ത്യൻ സാന്നിധ്യവുമായി ഇർഫാൻ ഖാനും ഒരുമിക്കുന്ന ചിത്രമായ ഖരീബ് ഖരീബ് സിംഗിൾ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
ആദ്യ ബോളിവുഡ് ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയാകുന്ന പാർവ്വതിയെക്കുറിച്ച് നായകൻ ഇർഫാൻ ഖാന്റെ ഫേസ്‌ബുക്ക് പോസ്റ്റു് വളരെ ശ്രദ്ധേയമായിരുന്നു. ഷൂട്ടിങ്ങിന് ശേഷമുള്ള പ്രമോഷൻ പരിപാടികളിൽ ഒരുമിച്ചായിരുന്ന ഇരുവരും മറ്റ് സിനിമാ തിരക്കുകളിലേക്ക കടന്നതോടെ രണ്ട് പേരും രണ്ട് സ്ഥലത്തായിരുന്നു.പിന്നീട് ചിത്രത്തിന്റെ റിലീസിങ്ങിനോടനുബന്ധിച്ചാണ് ഇർഫാൻ 'പാർവതി ഞാൻ കണ്ണീരിനെ വെറുക്കുന്നു. മുംബൈയിൽ വേഗം കണ്ടു മുട്ടാം. കൊൽക്കത്തയിലെ ഡേറ്റ് ഞാൻ മാത്രമായി അവസാനിച്ചു' എന്ന പോസ്റ്റിട്ടത്.
ഉടൻ തന്നെ പാർവ്വതി 'ഇർഫാൻ, ഞാൻ ഇതാ വരികയാണ്. ഇനി കണ്ണീരില്ല. ഡേറ്റിങിനായി കാത്തിരിപ്പുമില്ല എന്ന് പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി മാറുകയായിരുന്നു. പിന്നീട് ഇപ്പോൾ രണ്ട് പേരും നേരിട്ട് കണ്ടപ്പോൾ എടുത്ത വീഡിയോ ആണ് വൈറലായിക്കെണ്ടിരിക്കുന്നത്.
തനൂജ ചന്ദ്ര സംവിധാനം ചെയ്യുന്ന ഖരീബ് ഖരീബ് സിംഗിൾ റൊമാന്റിക് കോമഡി ആയാണ് ഒരുക്കിയിരിക്കുന്നത്. ഹോപ് ആൻഡ് സിംഗിൾ ഷുഗർ എന്ന ചിത്രത്തിന് പതിനൊന്ന് വർഷത്തെ ഇടവേളക്കു ശേഷം തനൂജ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷാരൂഖാന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ദിൽ തോ പാഗൽ ഹെയുടെ തിരക്കാഥാകൃത്തു കൂടിയാണ് തനൂജ ചന്ദ്ര. പാർവ്വതി മലയാളം സംസാരിക്കുന്ന ചിത്രത്തിന്റെ ട്രൈലർ വൻഹിറ്റായിരുന്നു. നവംബർ 10ന് ചിത്രം റിലീസ് ചെയ്യും