ധികാരത്തിൽ ഇരിക്കുന്നവർ ഉത്തരവാദിത്തം കാണിച്ചില്ലെങ്കിൽ അത് ചോദ്യംചെയ്യുന്നത് സ്വാഭാവികമാണ്. അതിനെ വ്യക്തിപരമായി കാണുന്നത് തികച്ചും ബാലിശമാണെന്നും പാർവതി. 'ദ ഹിന്ദു'വിന് നൽകിയ അഭിമുഖത്തിലാണ് പാർവതി മനസ്സു തുറന്നത്. മലയാളത്തിലെ സൂപ്പർതാരങ്ങൾക്കെതിരേയാണ് ഡബ്ലൂ.സി.സി എന്ന് പറയുന്നതിൽ തനിക്ക് കടുത്ത വിയോജിപ്പുണ്ട്. ഡബ്ലൂ.സി.സിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ ബ്ലാക്ക്ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്നും പാർവ്വതി പറഞ്ഞു.

അഭിനേതാക്കളെ മോശമാക്കി കാണിക്കാൻ വേണ്ടിയല്ല സംസാരിക്കുന്നത്. അവരുടെ പ്രതിഭയെ ബഹുമാനിക്കുന്നു. എന്നാൽ ഒരു സംഘടന നടത്തിക്കൊണ്ടു പോകുമ്പോൾ അതിന്റെ നേതൃത്വത്തിൽ ഇരിക്കുന്നവർ ഉത്തരവാദിത്തം കാണിക്കുന്നില്ലെങ്കിൽ എന്തു ചെയ്യും? ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അത് ലഭിക്കാതെ വരുമ്പോൾ വിമർശിക്കും. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്.

ബോളിവുഡിനോട് എനിക്ക് അസൂയ തോന്നുന്നു. കാരണം തുറന്നു സംസാരിക്കുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാൻ ബോളിവുഡ് ശ്രമിക്കുന്നു. ഇവിടെ സംസാരിക്കുന്നവർക്ക് അവസരം നഷ്ടപ്പെടുകയാണ്. എനിക്കും റിമയ്ക്കും രമ്യക്കും ഇതിൽനിന്ന് എന്താണ് ലഭിക്കുന്നത്? ഞങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധ നേടാനാണ് സംസാരിക്കുന്നത് എന്ന് പറയുന്നവരുണ്ട്.

ഞാൻ സമീപകാലത്ത് ചെയ്ത അഞ്ച് സിനിമകൾ സൂപ്പർ ഹിറ്റായി ഓടിയതാണ്. അതിൽ കൂടുതൽ ശ്രദ്ധ എനിക്ക് വേണ്ട. എനിക്കു വേണമെങ്കിൽ മിണ്ടാതിരുന്ന് സിനിമ ചെയ്ത് പണം ഉണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാമായിരുന്നു. പക്ഷേ ഞാൻ അതിന് തയ്യാറല്ല.