- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞ് കിടക്ക പങ്കിടാൻ ക്ഷണിച്ച പലരുമുണ്ടെന്ന് തുറന്നടിച്ച വ്യക്തിത്വം; മമ്മൂട്ടി ഫാൻസുകാരോട് ഒഎംകെവി പറഞ്ഞ് കൈയടി നേടിയ നായിക; നോട്ട് ബുക്കിലും ബാഗ്ലൂർ ഡെയ്സിലും കസറി പ്രേക്ഷക ശ്രദ്ധ നേടിയ യുവതാരം; മലരിന്റെ പിന്നാലെ യുവാക്കൾ പാഞ്ഞ സമയത്ത് കാഞ്ചനമാലയായി എത്തി പ്രണയം പെയ്യിച്ച പ്രതിഭ; ടേക്ക് ഓഫിലെ മലാഖയായി മാറി തുടർച്ചയായ രണ്ടാം തവണയും സംസ്ഥാന പുരസ്‌കാരം; പാർവ്വതിക്ക് ഇത് അർഹിച്ച അംഗീകാരം
തിരുവനന്തപുരം: ടേക്ക് ഓഫിൽ പാർവ്വതി ഉൾക്കൊണ്ടത് മലയാളി നേഴ്‌സുമാരുടെ വികാര വിചാരങ്ങളായിരുന്നു. യുദ്ധഭൂമിയിൽ നിന്ന് സഹപ്രവർത്തകരുമായുള്ള പാർവ്വതിയുടെ യാത്രയ്ക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളിയിലും അംഗീകാരം കിട്ടി. പക്ഷേ കേരളത്തിലെ മികച്ച നടിക്കുള്ള പുരസ്‌കാരം അതിനും മുകളിലാണ്. കഴിഞ്ഞ വർഷം പാർവ്വതി ഉയർത്തിപ്പിടിച്ച നിലപാടുകൾ. അത സിനിമയിലെ പല മേലാളന്മാർക്കും പിടിച്ചില്ല. എന്നിട്ടും തഴയാനാകാത്ത വിധം ടേക്ക് ഓഫിലെ വേഷം ഉയർന്നു നിന്നു. കൊച്ചിയിൽ നടി ആക്രമിച്ചതോടെ പലതും തുറന്നു പറഞ്ഞ നടിയാണ് പാർവ്വതി. ഇരയ്‌ക്കൊപ്പം നിലയുറപ്പിച്ച ചുരുക്കം ചിലരിൽ ഒരാൾ. സിനിമയിലെ വനിതാ കൂട്ടായ്മയുടെ മുന്നണി പോരാളി. ഒഎംകെവി എന്ന ഒറ്റപ്രയോഗത്തിലൂടെ ഫാൻസുകാരുടെ ശത്രുത വാങ്ങി കൂട്ടിയ നടി. തുടർച്ചയായ രണ്ടാം വർഷമാണ് സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം പാർവ്വതി നേടുന്നത്. കഴിഞ്ഞ തവണ എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാല, ഇത്തവണ സമീറ. കാഞ്ചനമാല പങ്കുവച്ചത് പ്രണയത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളാണ്. ഇവിടെ ടേക് ഓഫിൽ ഭീതിയ
തിരുവനന്തപുരം: ടേക്ക് ഓഫിൽ പാർവ്വതി ഉൾക്കൊണ്ടത് മലയാളി നേഴ്‌സുമാരുടെ വികാര വിചാരങ്ങളായിരുന്നു. യുദ്ധഭൂമിയിൽ നിന്ന് സഹപ്രവർത്തകരുമായുള്ള പാർവ്വതിയുടെ യാത്രയ്ക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളിയിലും അംഗീകാരം കിട്ടി. പക്ഷേ കേരളത്തിലെ മികച്ച നടിക്കുള്ള പുരസ്‌കാരം അതിനും മുകളിലാണ്. കഴിഞ്ഞ വർഷം പാർവ്വതി ഉയർത്തിപ്പിടിച്ച നിലപാടുകൾ. അത സിനിമയിലെ പല മേലാളന്മാർക്കും പിടിച്ചില്ല. എന്നിട്ടും തഴയാനാകാത്ത വിധം ടേക്ക് ഓഫിലെ വേഷം ഉയർന്നു നിന്നു. കൊച്ചിയിൽ നടി ആക്രമിച്ചതോടെ പലതും തുറന്നു പറഞ്ഞ നടിയാണ് പാർവ്വതി. ഇരയ്‌ക്കൊപ്പം നിലയുറപ്പിച്ച ചുരുക്കം ചിലരിൽ ഒരാൾ. സിനിമയിലെ വനിതാ കൂട്ടായ്മയുടെ മുന്നണി പോരാളി. ഒഎംകെവി എന്ന ഒറ്റപ്രയോഗത്തിലൂടെ ഫാൻസുകാരുടെ ശത്രുത വാങ്ങി കൂട്ടിയ നടി.
തുടർച്ചയായ രണ്ടാം വർഷമാണ് സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം പാർവ്വതി നേടുന്നത്. കഴിഞ്ഞ തവണ എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാല, ഇത്തവണ സമീറ. കാഞ്ചനമാല പങ്കുവച്ചത് പ്രണയത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളാണ്. ഇവിടെ ടേക് ഓഫിൽ ഭീതിയുടേയും ധീരതയുടേയും നേർ ചിത്രം. നിലപാടുകൾക്കൊപ്പം സഞ്ചിരിക്കുന്ന കഥാപാത്രങ്ങളുമായി പാർവ്വതി മലയാള സിനിമയിലെ പ്രിയ നായക നായികയാവുകയാണ്. തനിക്ക് വിശ്വസിക്കാൻ പറ്റുന്ന ഒരു കഥ വന്നാൽ മാത്രമേ പാർവ്വതി കൈകൊടുക്കൂ. ഈ കരുതൽ തന്നെയാണ് പാർവ്വതിയെ ശ്രദ്ധേയയാക്കുന്നത്. ഓരോ കഥാപാത്രത്തിലും ഇഷ്ടപ്പെടുന്ന വ്യത്യസ്തത നടി കണ്ടെത്തും. അതുകൊണ്ട് തന്നെ കരുതലോടെയുള്ള തെരഞ്ഞെടുപ്പും. മലയാളത്തിലെ മികച്ച നടിയായി മാറുന്ന പാർവ്വതിയുടെ കഥാപാത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കുന്നതും അതുകൊണ്ട് മാത്രമാണ്.
പ്രേമവും മലരും ക്യാമ്പസുകളിൽ പ്രണയ മഴ പെയ്യിച്ച് മുന്നേറുമ്പോഴായിരുന്നു കാഞ്ചനമാലയുടെ വരവ്. എന്ന് നിന്റെ മൊയ്തീനിലൂടെ പാർവ്വതി നാട്ടിൻപുറത്തെ ശുദ്ധ പ്രണയമെന്നത് വരച്ച് കാട്ടി. ചതിയും കള്ളവുമില്ലാതെ കാഞ്ചന മൊയ്തിനായി കാത്തിരുന്നത് മലയാളിയുടെ മനസ്സിൽ നൊമ്പരമായി. വിവിധ കാലഘട്ടത്തിലൂടെ കാഞ്ചനമാലയായി പാർവ്വതി ജീവിച്ചു. പിന്നെ ചാർളി. തികഞ്ഞ പക്വതയോടെ ചാർളിയെ തേടി ടെസ യാത്ര തിരിച്ചു. ഈ യാത്രയിലും നിറഞ്ഞത് പാർവ്വതിയുടെ മികവ് തന്നെയാണ്. കഴിഞ്ഞ തവണ സംസ്ഥാന അവാർഡ് നിർണ്ണയ ജൂറിക്ക് മുന്നിൽ മികച്ച നടിയാകാൻ പാർവ്വതിയല്ലാതെ മറ്റൊരു പേരുമില്ലായിരുന്നു. ഇത്തവണ ശക്തമായ സാന്നിധ്യമായി മഞ്ജു വരാര്യർ ഉണ്ടായിരുന്നു. ഉദാഹരണം സുജാതയിലേയും കെയർ ഓഫ് സൈറാ ബാനുവിലൂടേയും മഞ്ജു കടുത്ത വെല്ലുവിളിയായി. പക്ഷേ ലേഡ് സൂപ്പർ സ്റ്റാറിന്റെ സ്വാഭാവിക പ്രകടനത്തിനും മുകളിലായിരുന്നു പാർവ്വതിയുടെ കഥാപാത്രമായ സമീറ. ഇതിനെ ജൂറി അംഗീകരിച്ചു.
ഹിറ്റുകളിലൂടെ മലയാളിയുടെ പ്രീയങ്കരിയായി പാർവ്വതി മാറികഴിഞ്ഞിരിക്കുന്നു. ബാംഗ്ലൂർ ഡെയ്സും എന്ന് നിന്റെ മൊയ്തീനും ഒടുവിലെത്തിയ ചാർളിയുമൊക്കെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. റോഷൻ ആൻഡ്രൂസ് ചിത്രമായ നോട്ട്ബുക്കിലൂടെ സിനിമയിൽ ശ്രദ്ധേയയായ പാർവ്വതി സത്യൻ അന്തിക്കാട് ചിത്രം വിനോദയാത്രയിലൂടെയും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നീണ്ട ഇടവേള. നീണ്ടനാളുകൾക്ക് ശേഷം ധനുഷ് ചിത്രം മരിയാനിലെ നായികാ റോളിലൂടെയാണ് രണ്ടാം വരവും. പിന്നീട് ഒന്നും പിഴച്ചില്ല. എന്നിട്ടും നല്ലതിന് മാത്രമായി കാത്തിരിക്കുന്നു. ബാഗ്ലൂർ ഡെയ്സിലെ സെറയിൽ നിന്നും മൊയ്തീനിലേക്കുള്ള കാഞ്ചനമാലയിലേക്കുള്ള കൂടുമാറ്റം. അവിടെ നിന്ന് ചാർളിയിലെ ടെസ. തീർത്തും വ്യത്യസ്തമായ വേഷങ്ങൾ. പക്ഷേ എല്ലാം പാർവ്വതിയെന്ന നടിയിൽ സുരക്ഷിതയായി.
'ഇങ്ങനെ ഒരു കഥാപാത്രം എന്നെ വിശ്വസിച്ചേൽപ്പിക്കുക, അത് എനിക്കു കിട്ടിയ ഒരു ഉത്തരവാദിത്തമാണ്. അത് അതിന്റെ എല്ലാ റെസ്പെക്ടോടും കൂടി മനോഹരമായി തന്നെ ചെയ്തുകൊടുക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു'-കഞ്ചനമാലയേയും സമീറയേയും എല്ലാം വിജയിപ്പിക്കുന്നത് പാർവ്വതിയുടെ ഈ ദൃഢ നിശ്ചയമാണ്. ബാഗ്ലൂർ ഡെയിസിലെ സാറ എന്ന കഥാപാത്രത്തിന് ശേഷം പാർവ്വതിയെ മറ്റൊരു ചിത്രത്തിലും നമ്മൾ കണ്ടിരുന്നില്ല. അതിന് വ്യക്തമായ കാരണവുമുണ്ട്. ബാഗ്ലൂർ ഡെയിസിന് ശേഷം പാർവ്വതി മറ്റൊരു ചിത്രത്തിനും ഡേറ്റ് കൊടുക്കാതെ എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന് വേണ്ടി മാത്രം അർപ്പിക്കുകയായിരുന്നു. അതാണ് പാർവ്വതിയെന്ന നടിയെ വ്യത്യസ്തയാക്കുന്നതും. ടേക്ക് ഓഫിന് വേണ്ടിയും ഇത്തരത്തിൽ ഒരു പാട് അഡ്ജസ്റ്റുമെന്റുകൾ പാർവ്വതി നടത്തി.
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്നാണ് പാർവ്വതിയെ മലയാള സിനിമാ ലോകം ഇന്ന് വിളിക്കുന്നത്. തെറ്റുകളെ ചൂണ്ടിക്കാട്ടാനും തിരുത്താനും മടിയില്ലാത്ത നായിക. ആരുടേയും കാരുണ്യമില്ലാതെ സിനിമയിൽ തുടരുകയാണ് ലക്ഷ്യം. ഇതിനുള്ള അംഗീകരാമാണ് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം. ജാതിപ്പേരിൽ അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് തുറന്നു പറയാനും പാർവ്വതി മടിച്ചില്ല. തന്റെ പേര് പാർവ്വതി എന്നാണെന്നും പാർവ്വതി മേനോൻ എന്നറിയപ്പെടുന്ന നടി വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി തെറ്റായ പേരിലാണ് താൻ അറിയപ്പെടുന്നത്. എന്നാൽ ഒരിക്കലും ജാതിപ്പേരിൽ അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല. ദയവു ചെയ്ത് തന്റെ പേരിനൊപ്പം മേനോൻ ചേർക്കരുതെന്നും പാർവ്വതി തുറന്നു പറഞ്ഞു. അങ്ങനെ ജീവിതത്തിലും അസ്തിത്വം നേടിയെടുത്ത കലാകാരിയാണ് പാർവ്വതി.
നടിമാർ ആരുടെയും പൊതുസ്വത്തല്ലെന്നും അവരുടെ അഭിനയം കണ്ടു മാത്രം വിലയിരുത്തിയാൽ മതിയെന്നു പറയാനും ഭയമില്ല. തന്റെ അഭിപ്രായം എന്താണെങ്കിലും അത് എവിടെയും തുറന്ന് പറയാൻ താരത്തിന് മടിയില്ല. എന്ന് വിചാരിച്ച് പേരിനും പ്രശസ്തിക്കും വേണ്ടി എന്തും പറയുന്ന സ്വഭാവവും തനിക്കില്ല. അങ്ങനെ പേരിന് വേണ്ടി പലരും പല തന്ത്രങ്ങളും പയറ്റി നോക്കുന്നവരുണ്ടെന്നും പാർവ്വതി പറയുന്നു. ഞാൻ സിനിമയിൽ മാത്രമേ അഭിനയിക്കൂ.. പരസ്യ ചിത്രങ്ങളിലൊ മറ്റ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങുകളിലൊ പങ്കെടുക്കില്ല. എനിക്ക് പണം ആവശ്യമാണ്, അത് ഞാൻ ചോദിച്ച് വാങ്ങാറുണ്ട്. പക്ഷേ എന്റെ ആഡംബര ജീവിതത്തിന് വേണ്ടി ഞാൻ ഉപയോഗിക്കില്ല. വസ്ത്രം മാറുന്ന പോലെ കാമുകനെ മാറ്റാൻ ഞാനില്ലെന്നും പാർവ്വതി പറയുന്നു. അങ്ങനെ മറ്റ് നടികളിൽ നിന്ന് വേറിട്ട വഴികളിലൂടെയാണ് പാർവ്വതിയുടെ ജീവിത യാത്രയും.
മലയാള സിനിമയിൽ 'കാസ്റ്റിങ്ങ് കൗച്ച്' ഉണ്ട്. വളരെ മുതിർന്ന ആളുകളിൽ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്. ഒത്തു തീർപ്പിന് വഴങ്ങാത്തതുകൊണ്ട് ആായിരിക്കാം കുറച്ചു വർഷങ്ങൾ സിനിമയിൽ ഇല്ലാതിരുന്നത് എന്ന് തുറന്നു പറഞ്ഞ നടിയാണ് പാർവ്വതി. പ്രമുഖരായ വളരെ മുതിർന്ന ആളുകളിൽ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്. അതിൽ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ല. ഒരു കടമ പോലെയാണ് ചോദിക്കുന്നത്. ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞുകൊണ്ട്. എല്ലാവരും ഒരു പോലെയാണ്. അങ്ങനെ പറഞ്ഞിട്ടുള്ളവരോടൊപ്പം ജോലി ചെയ്തില്ല. അതുകൊണ്ടായിരിക്കാം കുറച്ചു കാലം സിനിമകൾ വരാതിരുന്നത്. ജീവിത ഉപദേശം പോലെ 'മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത് അങ്ങനെയാണ്' എന്നൊക്കെ പറഞ്ഞ് ചിലർ വരും. അങ്ങനെയാണെങ്കിൽ എനിക്കത് വേണ്ട എന്ന് ഞാൻ പറഞ്ഞു.അഭിനയിക്കാൻ അല്ലെങ്കിൽ യൂണിവേഴ്‌സിറ്റിയിൽ സാഹിത്യം പഠിക്കാനോ മറ്റോ പോവും. നോ പറയാനുള്ള അവകാശം നമുക്കുണ്ട് എന്ന നമ്മൾ തന്നെയാണ് തിരിച്ചറിയേണ്ടത്.-ഇങ്ങനെ തുറന്ന് പറഞ്ഞ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച നടിയാണ് പാർവ്വതി.
ടേക്ക് ഓഫ് എന്ന സിനിമ സംവിധായകൻ രാജേഷ് പിള്ളയുടെ മരണത്തെയാണ് തോൽപിക്കുന്നത്. 'ടേക്ക് ഓഫ്' മരണത്തോട് മിഡ്ഫിംഗർ കാണിക്കുന്നു. രാജേഷിനെ ഞങ്ങളിൽ നിന്ന് അകറ്റാൻ മരണത്തിനാവില്ല. മരണത്തിന് ഒരു ചുക്കും ചെയ്യാൻ പറ്റില്ല. രാജേഷ് മരിക്കുന്ന ദിവസമാണ് ടേക്ക് ഓഫിന്റെ കോർ ടീം രൂപപ്പെടുന്നത്. സിനിമയിൽ വയറു കാണിച്ച് അഭിനയിച്ചതും വിവാദമായി. അതേ കുറിച്ച് നടപി പറഞ്ഞ മറുപടിയും ഒരുളയ്ക്കുപ്പേരി പോലെയായിരുന്നു. എനിക്ക് വലിയ കുമ്പയുണ്ട്. ഞാനതിൽ അഭിമാനിക്കുന്നു. നാല് ലിറ്റർ വരെ വെള്ളം കുടിച്ചിരുന്നു. മൂത്രമൊഴിക്കാതെ, പിടിച്ചാണ് അഭിനയിച്ചത്-ടേക്ക് ഓഫിന് വേണ്ടി നടി എടുത്തത് വലിയ അധ്വാനമായിരുന്നു. പലവിവാവദങ്ങളും 2107ൽ നടിയെ തേടിയെത്തി. കേരളത്തിലെ ചലച്ചിത്രോത്സവത്തിനിടെ മമ്മൂട്ടിയുടെ കസബയിലെ സ്ത്രീ വിരുദ്ധത ചർച്ചയാക്കി. ഉടൻ ഭീഷണിയുമായി ഫാൻസെത്തി. ഒഎംകെവിയെന്നാണ് ഇവർക്ക് പാർവ്വതി മറുപടി കൊടുത്തത്. ഇത്തരം വിവാദങ്ങൾക്കിയിലും പാർവ്വതിയെ അംഗീകരിക്കാതിരിക്കാൻ സിനിമാ ലോകത്തിന് കഴിയുന്നില്ല. പ്രതിഭ മാത്രമാണ് ഇതിന് കാരണം.
റേഡിയോ പ്രോഗ്രാം നിർമ്മാതാവായാണ് പാർവ്വതിയുടെ തുടക്കം. പിന്നീട് റേഡിയോയിൽ നിരവധി പേരുടെ അഭിമുഖങ്ങളൂം നടത്തിയിട്ടുണ്ട്. സിനിമയിൽ ഡബിങ് കലാകാരിയായും പ്രവർത്തിക്കുന്നുണ്ട്. വിനോദ് കുമാർ-ടി കെ ഉഷാകുമാരി ദമ്പതികളുടെ മകളായി കോഴിക്കോടാണ് പാർവ്വതിയുടെ ജനനം. പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് താമസം മാറി. കേന്ദ്രീയ വിദ്യാലയിൽ നിന്നുമാണ് പാർവ്വതി തന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഔട്ട് ഓഫ് സിലബസ് എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് നോട്ട് ബുക്ക്, വിനോദയാത്ര, ഫ്ലാഷ്, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങൾ. ബാഗ്ലൂർ ഡെയ്സിലെത്തിയപ്പോൾ താരമായി വളർന്നു. തമിഴ് സിനിമയിലും ഹിറ്റുകളുമായി ഇതിനിടെ പാർവ്വതി നിറഞ്ഞു.
ഔട്ട് ഓഫ് സിലബസിൽ എത്തുമ്പോൾ തന്നെ സിനിമയാണ് തന്റെ വഴിയെന്ന് പാർവ്വതി തിരിച്ചറിഞ്ഞിരുന്നു. പക്ഷേ ഔട്ട് ഓഫ് സിലബസ്, ഫ്‌ളാഷ്, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങളിലൊക്കെ പാർവ്വതി നിറഞ്ഞുനിന്നെങ്കിലും ഫ്‌ളാഷിൽ സൂപ്പർ സ്റാർ മോഹൻലാലിന്റെ നായികയായിട്ടും തിരക്കുള്ള താരമായ് മാറാൻ കഴിഞ്ഞില്ല. ഈ സിനിമകളൊന്നും തന്നെ തിയറ്റർ വിജയം നേടിയില്ല. പൂ എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. തമിഴിലും പക്ഷേ പാർവതി ക്ലച്ചു പിടിച്ചില്ല. മലയാളം,തമിഴ്, കന്നഡ ഭാഷകളിലായ് പത്തു ചിത്രം പൂർത്തിയാക്കിയ പാർവ്വതി അപ്പോഴും നിരാശയായില്ല. അഭിനയത്തിനപ്പുറം സിനിമയുടെ മറ്റു മേഖലയിലേക്ക് ശ്രദ്ധമാറ്റി. തിരക്കഥ, സംവിധാനം തുടങ്ങിയ രംഗംങ്ങളിൽ ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പും തുടങ്ങി. ഇതോടെ സിനിമ എത്രത്തോളം സീരിയസായ വിഷയമാണെന്ന് ഈ നടി തിരിച്ചറിഞ്ഞു. സെറയും കാഞ്ചനമാലയും ടെസയുമെല്ലാം കരുത്താർജ്ജിച്ചത് രണ്ടാം വരവിലെ ഈ തിരിച്ചറിവിൽ നിന്ന് തന്നെയാണ്.
സിനിമയിൽ അവസരങ്ങൾക്ക് പിറകെ പോകാൻ ഇനിയും പാർവ്വതിയെ കിട്ടില്ല. രണ്ടാമത്തെ സംസ്ഥാന അവാർഡ് നൽകുന്ന ഉത്തരവാദിത്തം ബോധവുമായി കൂടുതൽ മികച്ച ചിത്രങ്ങൾക്കായി കാത്തിരിക്കാനാണ് പാർവ്വതിയുടെ തീരുമാനം.